സ്​റ്റോപ്പില്ലാത്തിടത്ത്​ ട്രെയിൻ നിർത്തിയപ്പോൾ ഇറങ്ങിയോടിയവർക്ക്​ സമ്പർക്കവിലക്ക്​

കാസർകോട്: സിഗ്നൽ കിട്ടാതെ നിർത്തിയ സ്പെഷൽ െട്രയിനിൽനിന്ന് ഇറങ്ങി ഓടിയവരെ പൊലീസ് പിടികൂടി സർക്കാർ ക്വാറൻറീനിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു. ശനിയാഴ്ച ഉച്ചക്ക് മഹാരാഷ്ട്രയിൽനിന്ന് വന്ന സ്പെഷൽ ട്രെയിൻ സിഗ്നൽ കിട്ടാതെ ഉപ്പളയിൽ നിർത്തിയപ്പോഴാണ് നാലുപേർ ഇറങ്ങിയോടിയത്. ഇവർ ഒരു ഓട്ടോയിൽ കയറി സ്ഥലംവിടുകയായിരുന്നു. ഈ സംഭവം കണ്ട ഒരാൾ ഉടൻ പൊലീസിൽ വിവരമറിയിക്കുകയും തുടർന്ന് കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ അന്വേഷണമാരംഭിക്കുകയുമായിരുന്നു. ഇറങ്ങിയോടിയവരെ കുമ്പളയിൽ കണ്ടെത്തി ഗവ. ക്വാറൻറീനിലേക്ക് മാറ്റി. സർക്കാർ നിർദേശം ലംഘിച്ച് ഇറങ്ങിയ കോയിപ്പാടി സ്വദേശി ഷാജിക്കും കുടുംബത്തിനുമെതിരെയാണ് പൊലീസ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.