കു​മ്പ​ള ഗോ​പാ​ല​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണ​​ശ്ര​മം

കു​മ്പ​ള: കു​മ്പ​ള ഗോ​പാ​ല​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ൽ ക​ള്ള​ൻ ക​യ​റി. ശ​ബ്​​ദം കേ​ട്ട് ഇ​റ​ങ്ങി​വ​ന്ന പൂ​ജാ​രി​യെ ക​ണ്ട്, ക​വ​ർ​ന്ന്​ ചാ​ക്കി​ൽ കെ​ട്ടി​യ വെ​ള്ളി​ക്ക​ട്ടി​ക​ൾ ഉ​പേ​ക്ഷി​ച്ച്​ മോ​ഷ്​​ടാ​വ് ഇ​റ​ങ്ങി​യോ​ടി. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ടോ​യ്​​ല​റ്റി​​െൻറ മേ​ൽ​ക്കൂ​ര​യി​ൽ ക​യ​റി​യാ​ണ് ക​ള്ള​ൻ അ​ക​ത്തു​ക​ട​ന്ന​ത്. ശ്രീ​കോ​വി​ൽ​പ​ടി​ക്ക​ലും വാ​തി​ൽ​പ​ടി​ക​ളി​ലും ദ്വാ​ര​പാ​ല​ക പ്ര​തി​മ​ക​ളി​ലും പ​തി​ച്ചി​രു​ന്ന വെ​ള്ളി​ക​ൾ അ​ട​ർ​ത്തി​യെ​ടു​ത്ത് ചാ​ക്കി​ലാ​ക്കി പു​റ​ത്തു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൂ​ജാ​രി എ​ത്തി​യ​ത്. നാ​ലു​ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന വെ​ള്ളി​യാ​ണ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ന് രാ​ത്രി കാ​വ​ലാ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ചു​റ്റ​മ്പ​ല​ത്തി​ന് പു​റ​ത്തു​ണ്ടാ​യി​രു​ന്ന അ​യാ​ൾ ക​ള്ള​ൻ ക​യ​റി​യ​ത് അ​റി​ഞ്ഞി​രു​ന്നി​ല്ല. പൂ​ജാ​രി ബ​ഹ​ളം വെ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സെ​ക്യൂ​രി​റ്റി എ​ത്തു​മ്പോ​ഴേ​ക്കും മോ​ഷ്​​ടാ​വ് ര​ക്ഷ​പ്പെ​ട്ടു. നി​ര​ന്ത​രം ആ​ൾ​പെ​രു​മാ​റ്റ​മു​ള്ള സ്ഥ​ല​ത്തു​ള്ള ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ക​വ​ർ​ച്ച​ശ്ര​മം ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്. പൊ​ലീ​സ് സ്​​റ്റേ​ഷ​ന് 100 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് ക്ഷേ​ത്രം സ്ഥി​തി​ചെ​യ്യു​ന്ന​ത്. കു​മ്പ​ള പൊ​ലീ​സ് കേ​സെ​ടു​ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.