കുമ്പള: മണൽക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തിയത് എട്ടംഗസംഘമെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. അതിർത്തിമേഖലയിൽ മണൽമാഫിയ ചേരിതിരിഞ്ഞ് നടത്തുന്ന പോരിെൻറ ഫലമാണ് അബ്ദുസ്സലാം വധമെന്നാണ് അന്വേഷണത്തിൽ വെളിപ്പെടുന്നത്. മണൽക്കടത്ത് ഒറ്റിയെന്ന സംശയത്തിലാണ് അബ്ദുസ്സലാമിനെ വധിച്ചതെന്ന് പൊലീസ്. ഏപ്രിൽ 30ന് വൈകീട്ട് അേഞ്ചാടെ പേരാൽ പൊട്ടോരിമൂല ഹൗസിൽ എം.എ. മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുസ്സലാമിനെയാണ് (22) മണൽ മാഫിയസംഘം കഴുത്തറുത്ത് തല വേർപെടുത്തിക്കൊന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കർണാടക ബെള്ളാരി സ്വദേശിയും നായിക്കാപ്പിൽ താമസക്കാരനുമായ മുഹമ്മദ് നൗഷാദിനെ (32) കുത്തേറ്റ് ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊല്ലപ്പെട്ട അബ്ദുസ്സലാമും സംഘവും കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളയാളും ഒരേ മണൽസംഘത്തിലെ അംഗങ്ങളായിരുന്നു. ഇയാളുടെ മണൽവണ്ടിയെ അനുഗമിക്കുന്ന ജോലിയും സലാം ചെയ്തിരുന്നു. ഈയിടെ മണൽക്കടത്ത് പിടിക്കപ്പെട്ടത് അബ്ദുസ്സലാം പൊലീസിന് ഒറ്റിക്കൊടുത്തതിനാലാണെന്ന് ഇയാൾ ആരോപിച്ചിരുന്നുവത്രെ. ഇതറിഞ്ഞ സലാം ഏപ്രിൽ 29ന് അർധരാത്രിയിൽ ഇയാളുടെ വീട്ടിൽച്ചെന്ന് ഭീഷണിമുഴക്കി. ഒളിഞ്ഞിരുന്ന് കളിക്കാറില്ലെന്നും നേരിട്ട് ഏറ്റുമുട്ടുക മാത്രമാണ് പതിവെന്നും അബ്ദുസ്സലാമും കൂട്ടരും വെല്ലുവിളിച്ചു. തെൻറ മണൽവ്യാപാരത്തിനും അഭിമാനത്തിനും അപ്രമാദിത്വത്തിനും നേരെ കൂട്ടാളികളായവരിൽനിന്നുണ്ടായ വെല്ലുവിളിയിൽ പ്രകോപിതനായി ഇയാളും സംഘവും തുടർന്ന് ആസൂത്രണംചെയ്ത് നടത്തിയ കൊലപാതകമാണിതെന്ന് സംശയിക്കുന്നതായി അന്വേഷണച്ചുമതല വഹിക്കുന്ന കുമ്പള സി.ഐ വി.വി. മനോജ് ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. സംഭവസ്ഥലത്തുനിന്ന് രണ്ടു ബൈക്കുകളും ഒരു ഓട്ടോയും പൊലീസ് കണ്ടെത്തിയിരുന്നു. അവയിൽ രണ്ടു ബൈക്കുകൾ കൊല്ലപ്പെട്ട സലാമും കൂട്ടുകാരും കൊണ്ടുവന്നതാണെന്നും ഓട്ടോ മൊഗ്രാൽ സ്റ്റാൻഡിൽ വാടകക്ക് ഓടിയിരുന്നതാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. സ്റ്റാർട്ട് ഓഫായ ഓട്ടോ, ഡ്രൈവർ അവിടെ പാർക്ക് ചെയ്തുപോയതാണെന്നും സംശയിക്കുന്നു. അതിെൻറ വിശദാംശങ്ങളും പൊലീസ് അന്വേഷിച്ചുവരുന്നു. പ്രതികൾ കർണാടകയിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിൽ അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിെൻറ ഭാഗമായി തിങ്കളാഴ്ച വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ശാസ്ത്രീയ അന്വേഷണവിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അതിനിടെ കൊലചെയ്യപ്പെട്ട സ്ഥലത്തുനിന്നും കുറച്ചകലെ കുറ്റിക്കാട്ടിൽനിന്നും ഒരു മഴുവും രണ്ടു വടിവാളുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങൾ ഇതാണെന്ന് പൊലീസ് തീർത്ത് വിശ്വസിച്ചിട്ടില്ല. ഫോറൻസിക് വിഭാഗം പരിശോധിച്ച് റിപ്പോർട്ട് ലഭിച്ചാൽ മാത്രേമ ഇത് സ്ഥിരീകരിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.