കുമ്പള: രാത്രിയിൽ തുറന്നുപ്രവർത്തിക്കുന്ന കടകൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കുമ്പള സി.ഐ വി.വി. മനോജ്. കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിൽ രാത്രി 10നുശേഷം കടകൾ തുറക്കാൻ അനുവദിക്കില്ലെന്നും സി.ഐ പറഞ്ഞു. വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കും ഗുണ്ടാവിളയാട്ടങ്ങൾക്കും രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന കടകൾ, തട്ടുകടകൾ, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവ മറയാകുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജില്ലയിലെ ഉൾപ്രദേശങ്ങളിലെ യുവാക്കൾ സംഘടിപ്പിക്കുന്ന ജന്മദിന പാർട്ടികൾ, യാത്രയയപ്പ്, കളികളിലെ വിജയാഘോഷങ്ങൾ എന്നിവയുടെ വിരുന്നുകൾ സംഘടിപ്പിക്കുന്നത് അർധരാത്രികളിൽ ഇത്തരം ഹോട്ടലുകളിലും ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളിലുമാണ്. അസമയങ്ങളിലുള്ള യാത്രകളും ഒത്തുകൂടലുകളും യുവാക്കളെ തെറ്റായമാർഗങ്ങളിലേക്ക് നയിക്കുകയാണ്. ക്രമേണ യുവതലമുറ ലഹരിപദാർഥങ്ങൾക്ക് അടിമകളാവുകയും കുറ്റകൃത്യങ്ങളിലേക്കെത്തുകയുമാണ്. ഇത്തരം സാഹചര്യങ്ങൾക്ക് തടയിടാൻ കടകൾക്കെതിരെയുള്ള നടപടികളിലൂടെ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കഞ്ചാവ്, മണൽമാഫിയ സംഘങ്ങൾക്ക് ഇത്തരം കടകൾ തുറന്നുപ്രവർത്തിക്കുന്നത് സഹയകമാകുന്നുണ്ടത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.