കാ​ഞ്ഞ​ങ്ങാ​ട്ട്​ ചൂ​ട് കൂ​ടു​ന്നു: ഉ​ഷ്ണ​മേ​ഖ​ല​യി​ലെ ദേ​ശാ​ട​ന​പ​ക്ഷി​ക​ൾ അ​ര​യി പു​ഴ​ത്തീ​ര​ത്ത്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ചൂടുകുടുന്നതിെൻറ ഭാഗമായി അരയി പുഴത്തീരത്ത് ദേശാടന പക്ഷികളുടെ സാന്നിധ്യം. അരയിപ്പുഴയുടെ തീരങ്ങളിലും സമീപത്തെ വയലുകളിലുമാണ് ചെമ്പൻ ഐബിഷ് പക്ഷികൾ എത്തിയിരിക്കുന്നത്. ആയിരം മുതൽ രണ്ടായിരം വരെ പക്ഷികളുള്ള കൂട്ടങ്ങളായാണ് ഇവ എത്തുന്നത്. മഴക്കാലം കഴിയുന്നതോടെയാണ് ഇവയുടെ വരവ്. സെപ്റ്റംബർ മുതൽ മേയ് മാസം വരെ ഇവ തങ്ങും. താരതമ്യേന ചൂടുള്ള അന്തരീക്ഷത്തിൽ കഴിയുന്ന പക്ഷികൾ കേരളത്തിെൻറ കാലാവസ്ഥ വ്യതിയാനം അറിഞ്ഞാണ് കൂട്ടത്തോടെ എത്തുന്നത്. ഏഷ്യ, ആഫ്രിക്ക യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. തെക്കൻ കേരളത്തിൽ സെപ്റ്റംബർ മാസത്തോടെ എത്തുന്ന ഇവ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വടക്കൻ കേരളത്തിൽ എത്തുകയാണ്. 1980ൽ കണ്ണൂർ ജില്ലയിലെ കാട്ടാമ്പള്ളിയിലാണ് ആദ്യമായി ഇവയെ കണ്ടെത്തിയത്. അതിന് ശേഷം ആദ്യമായാണ് അരയിയിൽ ഇവ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേരളം ചൂടുകൂടിയ അന്തരീക്ഷത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിെൻറ സൂചനയായാണ് ഉഷ്ണമേഖലയിൽ മാത്രം കണ്ടുവരുന്ന പക്ഷികൾ ഇങ്ങോട്ടെത്തുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.