കണ്ണൂര്‍: കുറുവ അവേരയില്‍ വീടിനുസമീപം പുലിയെ കണ്ടതായുള്ള പ്രചാരണം നാട്ടുകാരെ ഭീതിയിലാക്കി. അവേര കാനാംപുഴ റോഡില്‍ പവിത്രന്‍െറ വീട്ടുമുറ്റത്ത് കോഴിയെ പിടിക്കാനത്തെിയ പുലിയെ ഇവരുടെ പെണ്‍മക്കള്‍ കണ്ടുവെന്നാണ് പറയുന്നത്. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതരും നാട്ടുകാരും പ്രദേശത്ത് തിരച്ചില്‍ നടത്തി. സമീപത്തെ പറമ്പില്‍ പുലിയുടേതെന്നു കരുതുന്ന കാല്‍പാടുകള്‍ കണ്ടത്തെിയതോടെ ആളുകള്‍ പരിഭ്രാന്തരായി. എന്നാല്‍, ഇത് വിശദമായി പരിശോധിച്ച ഉദ്യോഗസ്ഥര്‍ കാട്ടുപൂച്ചയുടെ കാല്‍പാടുകളാണെന്ന് സ്ഥിരീകരിച്ചു. പുലിയിറങ്ങിയെന്ന പ്രചാരണം ശക്തമായതോടെ കുറുവ, അവേര ഭാഗങ്ങളിലേക്ക് വിവിധ പ്രദേശങ്ങളില്‍നിന്ന് നൂറുകണക്കിനാളുകളാണത്തെിയത്. പുലി സാന്നിധ്യം ഇല്ളെന്ന് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും പ്രദേശവാസികളുടെ ആശങ്ക ഇനിയും വിട്ടുമാറിയിട്ടില്ല. കാനാംപുഴ റോഡിന്‍െറ ഒരുവശം പുഴയും മറുവശം കാടുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.