ചെറുവത്തൂര്‍ –മംഗളൂരു റെയില്‍ പാതയില്‍ പരീക്ഷണ ഓട്ടം ഇന്ന്

ചെറുവത്തൂര്‍: ചെറുവത്തൂര്‍-മംഗളൂരു റെയില്‍വേ പാതയില്‍ വൈദ്യൂതീകരണം പൂര്‍ത്തിയായി. പരീക്ഷണ ഓട്ടം ഇന്ന് നടക്കും. ഇതോടൊപ്പം ചെറുവത്തൂര്‍ വൈദ്യുതി സബ്സ്റ്റേഷനും ഇന്ന് കമീഷന്‍ ചെയ്യും. റെയില്‍വേ സുരക്ഷ കമീഷണര്‍ പരീക്ഷണ ഓട്ടത്തിന് നേതൃത്വം നല്‍കും. വൈദ്യുതീകരിച്ച പാതയിലൂടെ രണ്ട് മാസത്തിനകം മുഴുവന്‍ ട്രെയിനുകളും കടന്നുപോകും. രാവിലെ 10ന് മംഗളൂരുവില്‍നിന്നാണ് പരീക്ഷണ ട്രെയിന്‍ പുറപ്പെടുക. ഉച്ച 12ഓടെ ചെറുവത്തൂരിലത്തെും. തുടര്‍ന്ന് സബ്സ്റ്റേഷന്‍ കമീഷന്‍ ചെയ്യും. ട്രെയിന്‍ ഇതേ പാതയിലൂടെ തന്നെ മംഗളൂരുവിലേക്ക് തിരിക്കും. കണ്ണൂരിനും മംഗളൂരുവിനുമിടയില്‍ മൂന്ന് സബ്സ്റ്റേഷനുകളാണ് ഉണ്ടാവുക. നിലവില്‍ കണ്ണൂരിലെ സബ്സ്റ്റേഷനിലെ വൈദ്യുതി ഉപയോഗിച്ച് ചെറുവത്തൂര്‍ വരെയും ചെറുവത്തൂരിലെ വൈദ്യുതി ഉപയോഗിച്ച് മംഗളൂരു വരെയും യാത്ര നടത്തും. ഉപ്പളയില്‍ സബ്സ്റ്റേഷന്‍ നിര്‍മാണം പുരോഗമിക്കുകയാണ്. രണ്ട് മാസത്തിനകം ഇതും പൂര്‍ത്തീ കരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.