തൃക്കരിപ്പൂർ: ആധുനികവത്കരണംവഴി സമീപഭാവിയിൽതന്നെ കേരളത്തിലെ വിദ്യാഭ്യാസമേഖല രാജ്യത്ത് ഒന്നാമതെത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഉദിനൂർ സെൻട്രൽ യു.പി സ്കൂളിന് പുതുതായി നിർമിച്ച ഇരുനിലകെട്ടിടം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2020ഓടെ ഈ നേട്ടം കൈവരിക്കാനുള്ള പ്രവർത്തനം നടന്നുവരുകയാണ്. ഈവർഷം സംസ്ഥാനത്തെ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസ്മുറികളിൽ ആധുനികസംവിധാനം ഒരുക്കും. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപിക വി. ചന്ദ്രിക റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജർ എം.വി. കുഞ്ഞിക്കോരൻ ഉപഹാരം വിതരണംചെയ്തു. ബ്ലോക്ക് പ്രസിഡൻറ് വി.പി. ജാനകി വികസനരേഖ പ്രകാശനം ചെയ്തു. പടന്ന പഞ്ചായത്ത് പ്രസിഡൻറ് പി.സി. ഫൗസിയ ജലവിതരണപദ്ധതി ഉദ്ഘാടനംചെയ്തു. ഗീത പുറവങ്കര, കെ.വി. ബിന്ദു, ഒ. ബീന, കെ.പി. സതീഷ്ചന്ദ്രൻ, പി.കെ. ഫൈസൽ, പി. വിജയകുമാർ, ടി. കുഞ്ഞിരാമൻ, വി.കെ. ഹനീഫ ഹാജി, എ.ഇ.ഒ ടി.എം. സദാനന്ദൻ, കെ. നാരായണൻ, പി. സുരേഷ്കുമാർ, വി. ഹരിദാസ്, ഷീല കുഞ്ഞിപ്പുരയിൽ, കെ. ശ്രീധരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. കെ.എൻ. വാസുദേവൻ നായർ സ്വാഗതവും ദാമു കാര്യത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.