മഞ്ചേശ്വരം: മുഖ്യമന്ത്രി പിണറായി വിജയന്‍െറ മംഗളൂരു സന്ദര്‍ശനത്തിനെതിരെ സംഘ്പരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് ഹര്‍ത്താലനുകൂലികള്‍ കെ.എസ്.ആര്.ടി.സി ബസ് കല്ളെറിഞ്ഞു തകര്‍ത്തു. അതിര്‍ത്തി പ്രദേശമായ തലപ്പാടിയില്‍ വെള്ളിയാഴ്ച രാത്രി ഒമ്പതു മണിക്കാണ് സംഭവം. മംഗളൂരുവില്‍നിന്നും കാസര്‍കോട്ടേക്ക് വരുകയായിരുന്ന ബസിനു നേരെ ആര്.ടി.ഒ ഓഫിസിനു മുന്‍വശത്തുവെച്ചാണ് കല്ളേറ് നടന്നത്. മംഗളൂരു ഭാഗത്തുനിന്നും ബസിനെ ബൈക്കില്‍ പിന്തുടര്‍ന്നത്തെിയ രണ്ടംഗ സംഘമാണ് കല്ളേറ് നടത്തിയത്. ബസിന്‍െറ മുന്‍വശത്തെ ഗ്ളാസ് പൂര്‍ണമായും തകര്‍ന്നു. അക്രമത്തില്‍ ആര്‍ക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.