ഉത്തരമലബാര്‍ ജലോത്സവം ഒക്ടോബര്‍ രണ്ടിന്

ചെറുവത്തൂര്‍: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ മഹാത്മാഗാന്ധി ട്രോഫിക്കായുള്ള ഉത്തരമലബാര്‍ ജലോത്സവം തേജസ്വിനി പുഴയില്‍ ഗാന്ധിജയന്തി ദിനത്തില്‍ നടക്കും. കാസര്‍കോട് ജില്ലാ പഞ്ചായത്ത്, നീലേശ്വരം ബ്ളോക് പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ജലോത്സവം നടത്തുന്നത്. 25, 15 ആള്‍ തുഴയും വള്ളംകളി മത്സരവും വനിതാ മത്സരവുമാണ് നടക്കുക. 25 ആള്‍ തുഴയും മത്സരത്തില്‍ ഒമ്പത് ടീമുകള്‍, 15 ആള്‍ തുഴയും മത്സരത്തില്‍ 10 ടീമുകള്‍, വനിതാ മത്സരത്തില്‍ ആറ് ടീമുകള്‍ എന്നിവ പങ്കെടുക്കും. വിജയികള്‍ക്ക് 25 ആള്‍ തുഴയും മത്സരത്തില്‍ 40,000, 35,000 എന്നിങ്ങനെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് നല്‍കും. 15 ആള്‍ തുഴയും മത്സരത്തില്‍ 25,000, 20,000 രൂപ, വനിതാ മത്സരത്തില്‍ 20,000, 10,000 രൂപ, ജലഘോഷയാത്രക്ക് 20,000, 15,000 രൂപ എന്നിങ്ങനെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് കാഷ് അവാര്‍ഡ് ലഭിക്കും. പങ്കെടുക്കുന്ന ടീമുകള്‍ക്കെല്ലാം സമാശ്വാസ തുക നല്‍കും. എ.കെ.ജി മയ്യിച്ച, വയല്‍ക്കര മയ്യിച്ച, ന്യൂ ബ്രദേഴ്സ് മയ്യിച്ച, എ.കെ.ജി പൊടോതുരുത്തി, കൃഷ്ണപിള്ള കാവുംചിറ, അഴീക്കോടന്‍ അച്ചാംതുരുത്തി, ഇ.എം.എസ് മുഴക്കീല്‍, ഡി.വൈ.എഫ്.ഐ കാര്യങ്കോട് എന്നിവയാണ് മത്സരത്തില്‍ മാറ്റുരക്കുന്നവ. ജലോത്സവം ഉച്ച രണ്ടിന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. പി. കരുണാകരന്‍ എം.പി മുഖ്യാതിഥിയാകും. മത്സരം ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് ഫ്ളാഗ്ഓഫ് ചെയ്യും. സമാപന സമ്മേളനം എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു സമ്മാനദാനം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ കെ.പി. ജയരാജന്‍, കെ.കെ. രാജേന്ദ്രന്‍, പി.കെ. ഫൈസല്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, എം.പി. പത്മനാഭന്‍, സജീവന്‍ വെങ്ങാട്ട് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT