കണ്ടക്ടറുടെ മുങ്ങിമരണം: പൊലീസിനെതിരെ പ്രതിഷേധം

മംഗളൂരു: കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ പ്രതിഷേധം ശക്തം. കഴിഞ്ഞ ഞായറാഴ്ച ചാടിയ പുത്തൂര്‍ കഡബ സ്വദേശി ഭാസ്കരയുടെ (42) മൃതദേഹം കണ്ടത്തെിയതോടെ ബന്ധുക്കളും നാട്ടുകാരും കഡബ പൊലീസിനെതിരെ തിരിഞ്ഞു. യാത്രക്കാരിയും കണ്ടക്ടര്‍ ഭാസ്കരയും തമ്മിലുണ്ടായ തര്‍ക്കം പൊലീസ് കൈകാര്യം ചെയ്ത രീതിയില്‍ മനംനൊന്തായിരുന്നു ആറ്റില്‍ ചാടിയത്. യാത്രക്കാരി താന്‍ നല്‍കിയ 500 രൂപയുടെ ബാക്കി ആവശ്യപ്പെട്ടതായിരുന്നു ദുരന്തത്തിലേക്ക് നയിച്ച സംഭവത്തിന്‍െറ തുടക്കം. 100രൂപയാണ് നല്‍കിയതെന്ന് കണ്ടക്ടര്‍ ആണയിട്ടെങ്കിലും യാത്രക്കാരി വിട്ടില്ല. സ്റ്റേഷനില്‍ എത്തിയപ്പോള്‍ കണ്ടക്ടറെ അപമാനിക്കുന്ന സംസാരമാണ് പൊലീസില്‍ നിന്നുണ്ടായത്. പിന്നീട് ബസ് കുമാരധാര പുഴയുടെ പാലത്തിനരികിലത്തെിയപ്പോള്‍ വേഗം കുറക്കാന്‍ ആവശ്യപ്പെട്ട കണ്ടക്ടര്‍ ചവിട്ടുപടിയില്‍നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. വ്യാഴാഴ്ച കഡബ പൊലീസ് സ്റ്റേഷന് മുന്നില്‍ സംഘടിച്ചവരെ പുത്തൂര്‍ എ.എസ്.പി റിസ്വന്ത് അനുനയിപ്പിച്ചു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.