കുമ്പള: പുത്തിഗെ പഞ്ചായത്ത് കാര്യാലയത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഓഫിസ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. പലവിധ ആവശ്യങ്ങളുമായി പഞ്ചായത്ത് ഓഫിസിലത്തെുന്നവരാണ് ദുരിതം അനുഭവിക്കുന്നത്. രണ്ടു മാസം മുമ്പ് റിട്ടയര്‍ ചെയ്ത സെക്രട്ടറിക്ക് പകരക്കാരന്‍ ഇതുവരെ എത്തിയിട്ടില്ല. നിയമനം നടത്തിയിട്ടുണ്ടെങ്കിലും പുതിയ ആള്‍ ചുമതലയേറ്റെടുക്കാന്‍ തയാറല്ളെന്നാണ് അറിവ്. അസിസ്റ്റന്‍റ് സെക്രട്ടറിയുടെ തസ്തികയാകട്ടെ, ഒരുവര്‍ഷമായി ഒഴിഞ്ഞുകിടക്കുന്നു.രണ്ടാഴ്ച മുമ്പ് നിയമനം ഉണ്ടായെങ്കിലും സീനിയര്‍ ക്ളര്‍ക്കും ഇതുവരെ ചുമതലയെടുത്തിട്ടില്ല. നിലവിലുള്ള അസിസ്റ്റന്‍റ് എന്‍ജിനീയര്‍ക്ക് പുത്തിഗെയെ കൂടാതെ പൈവളികെ, മീഞ്ച പഞ്ചായത്തുകളുടെ കൂടി ചാര്‍ജുള്ളതിനാല്‍ പരിമിതമായ സേവനമാണ് ലഭ്യമാവുന്നത്. പഞ്ചായത്തിന് കീഴിലെ കൃഷി ഓഫിസിലും ജീവനക്കാരുടെ അഭാവമുണ്ട്. എന്‍മകജെ, മീഞ്ച പഞ്ചായത്തുകളുടെ ചുമതല വഹിക്കുന്നയാള്‍ തന്നെയാണ് പുത്തിഗെയിലും കൃഷി ഓഫിസറായി ഉള്ളത്. നിലവിലുള്ള രണ്ട് വില്ളേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരില്‍ ഒരാള്‍ എന്‍മകജെ പഞ്ചായത്തിന്‍െറ ചുമതല കൂടി വഹിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തി പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.