റവന്യൂ വകുപ്പിലെ ഫയലുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കും –മന്ത്രി

കാഞ്ഞങ്ങാട്: റവന്യൂ വകുപ്പിലെ ഫയലുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഉദയനഗര്‍ കരക്കക്കുണ്ട് ഫ്രണ്ട്സ് ആര്‍ട്സ് സ്പോര്‍ട്സ് ക്ളബിന്‍െറ ഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ ജനങ്ങളാണ് വിവിധ ആവശ്യങ്ങളുമായി വില്ളേജോഫിസിലും താലൂക്കോഫിസിലും കയറിയിറങ്ങുന്നത്. ഉദ്യോഗസ്ഥരുടെ സേവന മനോഭാവം അനുസരിച്ചാണ് സാധാരണക്കാര്‍ സര്‍ക്കാറിനെ വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി-പ്ളസ് ടു വിജയികള്‍ക്കും എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയം കൈവരിച്ച ഉദയനഗര്‍ ഹൈസ്കൂളിനും മന്ത്രി ഉപഹാരം നല്‍കി. ഓണമത്സരത്തിലെ വിജയികള്‍ക്ക് ശാരദ എസ്.നായര്‍ സമ്മാനങ്ങള്‍ നല്‍കി. ക്ളബ് സെക്രട്ടറി കെ. മധു സ്വാഗതവും കെ.വി. അരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT