കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരം കാടുമൂടിയനിലയില്‍

കാഞ്ഞങ്ങാട്: നിരവധി യാത്രക്കാര്‍ ദിവസവും വന്നുപോകുന്ന കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ളാറ്റ് ഫോമിനടുത്തുള്ള ഗുഡ്സ് വാഗണും മറ്റും നിര്‍ത്തിയിടുന്ന ട്രാക്കിനടുത്തുള്ള സ്ഥലം കാടുപിടിച്ചിരിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നഗരത്തില്‍നിന്ന് ഇതുവഴിയാണ് സ്ഥിരം യാത്രികര്‍ സ്റ്റേഷനിലത്തെുന്നത്. ട്രെയിനിറങ്ങി പോകുന്നവരും ഇതുവഴിയാണ് ടൗണിലത്തെുന്നത്. പകല്‍വെളിച്ചത്തില്‍ ട്രാക്കിലൂടെ പോകുന്ന റെയില്‍വേ യാത്രകാര്‍ക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നില്ളെങ്കിലും രാത്രി ഇതുവഴി കടന്നുപോകുന്നവര്‍ക്ക് വലിയ പ്രയാസമാണ്. വെളിച്ചം കുറവായതുകൊണ്ട് പലരും കാടില്‍ തടഞ്ഞുവീഴുന്നത് പതിവാണ്. നല്ല മഴയില്‍ വശങ്ങളില്‍ ചെറുതായി വെള്ളം കെട്ടിനില്‍ക്കുന്നതുകൊണ്ട് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണിവിടം. മാസങ്ങള്‍ക്കുമുമ്പ് ഇവിടെ യാത്രക്കാരനെ പാമ്പ് കടിച്ചിരുന്നു. അടുത്തുതന്നെ മത്സ്യ മാര്‍ക്കറ്റുള്ളതിനാല്‍ നായ്ക്കളും റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ധാരാളമുണ്ട്. സ്റ്റേഷനടുത്തുള്ള പൊന്തക്കാടുകളിലാണ് നായ്ക്കളുടെയും താമസം. രാത്രിയായാല്‍ കൂട്ടത്തോടെയുള്ള നായ്ക്കളുടെ വരവും ഇവരുടെ ബഹളവും യാത്രക്കാരെ പരിഭ്രാന്തരാക്കുന്നുണ്ട്. ട്രാക്ക് ക്ളീന്‍ ചെയ്യാനും മറ്റും ദിവസവേതനക്കാരുണ്ടെങ്കിലും കാട് വെട്ടിത്തെളിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. കാട് അടിയന്തരമായി വെട്ടിത്തെളിക്കാന്‍ ആള്‍ക്കാരെ നിയമിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.