ചൈനയിലേക്ക് കയറ്റുമതിക്ക് അടക്ക സജ്ജം

മംഗളൂരു: ചൈനയിലേക്ക് കയറ്റിയയക്കാനുള്ള അര ടണ്‍ ചള്ളടക്ക സജ്ജമായതായി ‘കാംപ്കോ’ മാനജിങ് ഡയറക്ടര്‍ സുരേഷ് ഭണ്ഡാരി അറിയിച്ചു. കര്‍ണാടകയിലെ പുത്തൂര്‍, തമിഴ്നാട്ടിലെ തൊണ്ടമുത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അടക്കയാണ് സംസ്കരിച്ച് അയക്കുന്നത്. പുകയില ചേര്‍ക്കാത്ത മൗത്ത്ഫ്രഷ്നര്‍ നിര്‍മാണത്തിനാണ് ചൈനക്ക് ഇത്തരം അടക്ക. കഴിഞ്ഞ ജൂണില്‍ ചൈന സന്ദര്‍ശിച്ച കാംപ്കോ പ്രതിനിധികള്‍ നിര്‍മാണ കമ്പനികളുടെ പ്രവര്‍ത്തനം മനസ്സിലാക്കിയിരുന്നു. അഞ്ചുവര്‍ഷമായി ഈ രംഗത്തുള്ള പ്രമുഖ കമ്പനിയുമായി ധാരണാ പത്രം ഒപ്പുവെച്ചു. 20 കമ്പനികള്‍ ചൈനയിലുണ്ട്. അസംസ്കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം ചൈന നേരിടുന്നുണ്ട്. കാംപ്കോ കയറ്റിയയക്കുന്ന അര ടണ്‍ ചൈനയിലെ കമ്പനി പരീക്ഷണാടിസ്ഥാനത്തിലുള്ള നിര്‍മാണങ്ങള്‍ക്കാണ് ഉപയോഗിക്കുക. വിജയിച്ചാല്‍ കൂടുതല്‍ കയറ്റുമതി കരാറില്‍ ഏര്‍പ്പെടും. കേരളത്തില്‍ മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് ചൈനയിലേക്ക് കയറ്റുമതി മൂല്യമുള്ള ഇനം അടക്ക വിളയുന്നതെന്ന് കണ്ടത്തെിയിരുന്നു. സംരംഭം വിജയിച്ചാല്‍ കവുങ്ങ് കൃഷി മേഖലക്ക് വലിയ താങ്ങാവുമെന്ന് ഭണ്ഡാരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.