ഉപ്പള പെരിങ്കടി കടപ്പുറത്ത് മണലെടുപ്പ് തകൃതി

മഞ്ചേശ്വരം: ഉപ്പള പെരിങ്കടി കടപ്പുറത്തുനിന്നും രാപ്പകല്‍ വ്യത്യാസമില്ലാതെ വ്യാപകമായി മണല്‍ കടത്തുന്നു. ഇതത്തേുടര്‍ന്ന് കടപ്പുറത്ത് വന്‍ കുഴികള്‍ രൂപപ്പെട്ടതിനാല്‍ കടലാക്രമണ ഭീഷണി നേരിടുകയാണ് പ്രദേശവാസികള്‍. സംസ്ഥാന ഭരണകക്ഷിയിലെ ഉപ്പള ലോക്കല്‍ കമ്മിറ്റി അംഗവും വ്യവസായിയുമായ നേതാവിന്‍െറ നേതൃത്വത്തിലാണ് മണല്‍കടത്ത് നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. മംഗല്‍പാടി പഞ്ചായത്ത് ഓഫിസിനു സമീപം നിര്‍മാണം നടക്കുന്ന ബഹുനില കെട്ടിടത്തിലേക്കാണ് ഓട്ടോറിക്ഷ, ടെമ്പോ, മിനി ലോറി എന്നിവയില്‍ മണല്‍ കടത്തുന്നത്. തൊഴില്‍രഹിതരായ യുവാക്കളെയാണ് ഇതിനുപയോഗിക്കുന്നത്. റെയില്‍വേ ട്രാക് മുറിച്ചുകടന്ന് എത്തിക്കുന്ന ഒരു ചാക്ക് മണലിന് 25 രൂപയാണ് നല്‍കുന്നത്. പിന്നീട് ഇത് കെട്ടിട നിര്‍മാണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നവര്‍ക്ക് 30 രൂപ വീതവും നല്‍കും. എന്നാല്‍, മണല്‍ കടത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗമായ നേതാവ് നേരിട്ട് ഇടപെടുന്നത് വിവാദങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടതിനാല്‍ ഉപ്പള ലോക്കലിന് കീഴിലെ ഒരു ബ്രാഞ്ച് സെക്രട്ടറിക്കാണ് ചുമതല നല്‍കിയിരിക്കുന്നതത്രെ. ഒരുവര്‍ഷം മുമ്പ് പെരിങ്കടിയിലെ മണല്‍ കടത്തിനെതിരെ നാട്ടുകാര്‍ സംഘടിച്ചിരുന്നു. അന്ന് നാട്ടുകാര്‍ നടത്തിയ പൊതുയോഗത്തില്‍ ആരോപണ വിധേയനായ ലോക്കല്‍ കമ്മിറ്റി അംഗം ബ്രാഞ്ച് സെക്രട്ടറിയെ താക്കീതു ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ പെരിങ്കടിയിലെ മണല്‍ കടത്ത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതിനുശേഷമാണ് പ്രസ്തുത ലോക്കല്‍ കമ്മിറ്റി അംഗംതന്നെ ബ്രാഞ്ച് സെക്രട്ടറിയെ മുന്നില്‍ നിര്‍ത്തി മണല്‍ കടത്ത് നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT