കാസര്‍കോട്: സൂനാമി തയാറെടുപ്പ് പരിശീലനത്തിന്‍െറ ഭാഗമായി ഇന്ന് കാസര്‍കോട് ലൈറ്റ്ഹൗസ് കടപ്പുറത്ത് രാവിലെ 11.30 മുതല്‍ മോക്ഡ്രില്‍ നടത്തും. ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് മോക്ഡ്രില്‍ നടത്തുന്നത്. സൂനാമി മുന്നറിയിപ്പ് ലഭിച്ചാല്‍ കാസര്‍കോട് ലൈറ്റ്ഹൗസ് കടപ്പുറത്ത് തീരത്തുനിന്ന് 100 മീറ്ററിനുള്ളില്‍ താമസിക്കുന്ന എല്ലാ വ്യക്തികളെയും വീടുകളില്‍നിന്ന് ഒഴിപ്പിക്കും. തുടര്‍ന്ന് ഈ പ്രദേശം പൂര്‍ണമായും പൊലീസ് നിരീക്ഷണത്തിലാകും. ഫയര്‍ഫോഴ്സും സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തും. ഇത്തരം ഒഴിപ്പിക്കല്‍പ്രക്രിയ നടത്താന്‍ ദുരന്ത പ്രതികരണ സമയത്ത് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം. ദുരന്തനിവാരണ അതോറിറ്റി, തീരദേശ പൊലീസ്, ദേശീയ ദുരന്തപ്രതികരണ സേന, ആര്‍മി, അഗ്നിശമന രക്ഷാസേന, ലോക്കല്‍ പൊലീസ്, ആരോഗ്യവിഭാഗം, റവന്യൂ, ഫിഷറീസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് മോക്ഡ്രില്‍ നടത്തുന്നത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. മോക്ഡ്രിലിന് മുന്നോടിയായി ദേശീയ ദുരന്തപ്രതികരണ സേന, പൊലീസ്, തീരദേശസേന, ഫയര്‍ഫോഴ്സ് എന്നിവയുടെ നേതൃത്വത്തില്‍ തീരദേശവാസികള്‍ക്ക് ബോധവത്കരണം നല്‍കി. ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു, എ.ഡി.എം കെ. അംബുജാക്ഷന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.