കേര ഗവേഷണ കേന്ദ്രത്തിന്‍െറ 100ാം വാര്‍ഷികം ഉദ്ഘാടനം ഇന്ന്

കാസര്‍കോട്: പിലിക്കോട്, നീലേശ്വരം കാര്‍ഷിക ഗവേഷണ കേന്ദ്രം, പടന്നക്കാട് തോട്ടം എന്നിവ ശതാബ്ദി നിറവില്‍. ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത കേരശ്രീ സങ്കരയിനം തെങ്ങിന്‍തൈ തിരുവനന്തപുരം സെക്രട്ടേറിയറ്റ് വളപ്പില്‍ നട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഭവന നിര്‍മാണ-റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവരും തൈ നടീല്‍ നിര്‍വഹിക്കും. തത്സമയംതന്നെ കേരളത്തിലെ മുഴുവന്‍ കലക്ടറേറ്റുകളിലും വില്ളേജ് ഓഫിസുകളിലും സങ്കരയിനം തെങ്ങിന്‍തൈ നടും. കാസര്‍കോട് ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് പരിസരത്ത് ഇന്ന് രാവിലെ 9.30ന് സങ്കരയിനം തെങ്ങിന്‍തൈ നട്ട് ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു നിര്‍വഹിക്കും. എല്ലാ വില്ളേജ് ഓഫിസുകളിലും ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ സങ്കരയിനം തെങ്ങിന്‍തൈ നടും. പരിപാടിയില്‍ കര്‍ഷകര്‍, പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്‍െറ ആഭിമുഖ്യത്തില്‍ രൂപവത്കരിച്ച തെങ്ങ് ജനിതക സംരക്ഷണ സമിതി പ്രവര്‍ത്തകര്‍, കലക്ടറേറ്റ് ജീവനക്കാര്‍, പടന്നക്കാട് കാര്‍ഷിക കോളജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.