എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനം: അധികാരത്തിലത്തെിയതിനാല്‍ സമര പതാക ഗോഡൗണില്‍ പൂട്ടിവെക്കില്ല –കെ.രാജന്‍ എം.എല്‍.എ

ചെറുവത്തൂര്‍: കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലത്തെിയതിനാല്‍ സമര പതാക ഗോഡൗണില്‍ വെച്ച് പൂട്ടുന്ന സംഘടനയല്ല എ.ഐ.വൈ.എഫെന്ന് സംസ്ഥാന സെക്രട്ടറി കെ. രാജന്‍ എം.എല്‍.എ. എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിന്‍െറ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ നയങ്ങളില്‍ വ്യതിചലിച്ച് മറ്റ് വഴികളിലൂടെ പോകണമെന്ന് ആരെങ്കിലും തീരുമാനിച്ചാല്‍ അത് കേരള മണ്ണില്‍ സാധ്യമാകുന്ന ഒന്നല്ല -അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ ്മുകേഷ് ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തി. രഞ്ജിത്ത് മടിക്കൈ രക്തസാക്ഷി പ്രമേയവും എം. ശ്രീജിത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി. സുരേഷ് ബാബു, സംസ്ഥാന വൈസ് പ്രസിഡന്‍റ് അജയ്കുമാര്‍, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ബി.വി. രാജന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ. വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. മുകേഷ് ബാലകൃഷ്ണന്‍, അനിതാ രാജ്, ബിജു ഉണ്ണിത്താന്‍ എന്നിവരടങ്ങിയ പ്രസീഡിയവും വി. സുരേഷ് ബാബു, എം. ശ്രീജിത്ത്, ഹരിദാസ് എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വത്സന്‍ പിലിക്കോട് മുഖ്യ പ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.