സി.പി.സി.ആര്‍.ഐയില്‍ തെങ്ങോല കൈവേല ശില്‍പശാല

കാസര്‍കോട്: കാസര്‍കോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന്‍െറ (സി.പി.സി.ആര്‍.ഐ) സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തെങ്ങോല ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങളുടെ നിര്‍മാണം പരിചയപ്പെടുത്തുന്ന കൈവേല ശില്‍പശാലയും സെമിനാറും സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച രാവിലെ 11ന് ചിത്രകാരന്‍ കെ.കെ. മാരാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. പി. ചൗഡപ്പ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൃക്കരിപ്പൂര്‍ ഫോക്ലാന്‍ഡ് നാടന്‍കലാ പഠനകേന്ദ്രം, ഇന്ത്യന്‍ നാഷനല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് എന്നിവയുടെ സഹകരണത്തോടെയാണ് ശില്‍പശാല നടത്തുന്നത്. ഉച്ച രണ്ടു മുതല്‍ വൈകീട്ട് അഞ്ചുവരെ തെങ്ങോലയില്‍ കരകൗശല ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നത് പരിശീലിപ്പിക്കും. ഏഴിന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ വിദ്യാര്‍ഥികള്‍ക്കുള്ള ശില്‍പശാല. എട്ടിന് രാവിലെ 10 മുതല്‍ തെങ്ങോലയില്‍ ഉണ്ടാക്കുന്ന വിവിധ കരകൗശല ഉല്‍പന്നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, സെമിനാര്‍, പ്രദര്‍ശനങ്ങള്‍ എന്നിവ നടക്കും. തെങ്ങോലയുടെ നഷ്ട പ്രതാപം വീണ്ടെടുക്കുകയും കരകൗശല ഉല്‍പന്നങ്ങളും കളിക്കോപ്പുകളും അലങ്കാരവസ്തുക്കളും പുതിയതലമുറയെ പരിചയപ്പെടുത്തുകയുമാണ് ലക്ഷ്യം. കേരളത്തിലെ പ്രശസ്ത കലാകാരന്മാരും കരകൗശല വിദഗ്ധരും ഫോക്ലോര്‍ വിദഗ്ധരും ശാസ്ത്രജ്ഞന്മാരും പങ്കെടുക്കും. പ്രവേശം സൗജന്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ ഡോ. സി. തമ്പാന്‍, ഡോ. കെ. മുരളീധരന്‍, ഡോ. വി. ജയരാജന്‍, ഡോ. ഡി. ജഗന്നാഥന്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT