മന്ത്രവാദത്തിന്‍െറ പേരില്‍ ലക്ഷങ്ങള്‍ തട്ടിയയാളെ നാട്ടുകാര്‍ പിടികൂടി

മഞ്ചേശ്വരം: മന്ത്രവാദത്തിന്‍െറ പേരില്‍ ഉപ്പള സ്വദേശിയില്‍നിന്ന് പലതവണയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത മന്ത്രവാദിയെയും സഹായിയെയും നാട്ടുകാര്‍ പിടികൂടി മഞ്ചേശ്വരം പൊലീസില്‍ ഏല്‍പിച്ചു. നാട്ടുകാര്‍ സംഘടിച്ചത്തെിയതോടെ സഹായികളായ രണ്ടുപേര്‍ രക്ഷപ്പെട്ടു. മന്ത്രവാദി മടിക്കൈ സ്വദേശി അബാസ്(55), സഹായി മഞ്ചേശ്വരം നാന്ധിനഗര്‍ സ്വദേശി അബ്ദുല്‍ ഹമീദ് (42) എന്നിവരാണ് പിടിയിലായത്. ഉപ്പള ടൗണില്‍ പൂക്കച്ചവടം നടത്തുന്ന പച്ചിലംപാറ സ്വദേശി അബൂബക്കറില്‍നിന്നാണ് പലതവണയായി അഞ്ചുലക്ഷത്തോളം രൂപ കൈവശപ്പെടുത്തിയത്. അബൂബക്കറിന് മൂന്നു മക്കളാണ് ഉള്ളത്. ഇതില്‍ ചെറിയ കുട്ടിക്ക് അസുഖമായതിനാല്‍ അഞ്ചുമാസം മുമ്പ് ഒരു സുഹൃത്ത് മുഖേനയാണ് കര്‍ണാടക മടിക്കൈയില്‍നിന്ന് കുടിയേറി പൈവളിഗെ കളായിയില്‍ താമസമാക്കിയ മന്ത്രവാദി അബാസിനെ പരിചയപ്പെടുന്നത്. അബൂബക്കറിന്‍െറ വീടിന് ബാധയും ശത്രുദോഷവും ഉണ്ടെന്നും ഇത് ഒഴിക്കാന്‍ ഒരുലക്ഷം ആവശ്യമാണെന്നും അറിയിച്ചു. ഇതനുസരിച്ച് കടമ്പാറിലുള്ള ഭൂമി വിറ്റ് അബൂബക്കര്‍ പണം നല്‍കി. എന്നാല്‍, പല കാരണങ്ങള്‍ പറഞ്ഞ് നാലുലക്ഷം കൂടി തട്ടിയെടുക്കുകയും മന്ത്രവാദിയുടെ വീട് നിര്‍മാണത്തിന് ഒരുലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങിപ്പിക്കുകയും ചെയ്തു. എന്നാല്‍, കുട്ടിയുടെ അസുഖം മാറാത്തതിനാല്‍ സംശയം തോന്നിയ അബൂബക്കര്‍ ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇതോടെ അബൂബക്കറിനെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും മകനെ മന്ത്രവാദം ചെയ്തു കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതിനിടയില്‍ ഒരാഴ്ച മുമ്പ് അബൂബക്കറിന്‍െറ മകന്‍ അസുഖംമൂലം മരണപ്പെടുകയും ചെയ്തു. ഇതിനുശേഷം വീണ്ടും പണം ആവശ്യപ്പെടുകയും നല്‍കിയില്ളെങ്കില്‍ രണ്ടു മക്കളെ കൂടി മന്ത്രവാദം ചെയ്തു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതത്തേുടര്‍ന്ന് അബൂബക്കര്‍ നാട്ടുകാരെ കൂട്ടി മന്ത്രവാദിയുടെ വീട്ടിലത്തെി. കാര്യം അന്വേഷിച്ച നാട്ടുകാരോട് മന്ത്രവാദി തട്ടിക്കയറി. തുടര്‍ന്ന് അബാസിനെയും സഹായിയെയും പിടികൂടി മഞ്ചേശ്വരം പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.