കാസര്‍കോട്: ദേശീയ പണിമുടക്കിനെ തുടര്‍ന്ന് ജില്ലയിലെ തൊഴില്‍മേഖല സ്തംഭിച്ചു. സര്‍ക്കാര്‍ ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ജില്ലയിലെ വ്യാപരമേഖല നിശ്ചലമായി. കാസര്‍കോട് കലക്ടറേറ്റിലും പണിമുടക്ക് പൂര്‍ണമായിരുന്നു. വ്യാപാരമേഖലയും സ്തംഭിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവ പണിമുടക്കില്‍ പങ്കെടുത്തു. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഇരുചക്രവാഹനങ്ങളും ചില സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങി. പണിമുടക്കില്‍നിന്ന് വിട്ടുനിന്ന ബി.എം.എസ് പ്രവര്‍ത്തകള്‍ ബാങ്ക് റോഡില്‍ കയറ്റിറക്ക് നടത്തി. സംയുക്ത തൊഴിലാളി യൂനിയന്‍െറ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എസ്.ടി.യു, യു.ടി.യു.സി, എന്‍.എല്‍.യു, ജെ.ടി.യു.സി, എഫ്.ഐ.ടി.യു, കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍, എന്‍.ജി.ഒ യൂനിയന്‍, ജോയന്‍റ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകര്‍ എന്നിവര്‍ അണിനിരന്നു. ഒപ്പുമരച്ചുവട്ടില്‍ നടന്ന പൊതുയോഗത്തില്‍ ആര്‍. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. സമരസമിതി കണ്‍വീനര്‍ പി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച്. കുഞ്ഞമ്പു, ടി. കൃഷ്ണന്‍, അഷ്റഫ് എടനിലം, കരിവെള്ളൂര്‍ വിജയന്‍, സി.എം.എ. ജലീല്‍, സണ്ണി ജോസഫ്, എം.എല്‍. രാധാകൃഷ്ണന്‍, വി. ജയരാജ്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, കെ. ചന്ദ്രശേഖരന്‍, കെ. ഭാസ്കരന്‍, കെ. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ടി.കെ. രാജന്‍ സ്വാഗതം പറഞ്ഞു. ഉദുമ: ബേക്കല്‍, ഉദുമ തീരപ്രദേശങ്ങളില്‍ പണിമുടക്ക് പൂര്‍ണം. കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ഏതാനും ഇരുചക്രവാഹനമൊഴികെ ഒന്നുംതന്നെ നിരത്തിലിറങ്ങിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്കൂളുകളും പ്രവര്‍ത്തിച്ചില്ല. ബേക്കല്‍, പള്ളിക്കര, തൃക്കണ്ണാട്, ഉദുമ പ്രദേശങ്ങളില്‍നിന്നുള്ള മീന്‍പിടിത്തക്കാര്‍ ഭൂരിഭാഗവും വള്ളങ്ങള്‍ കടലിലിറക്കിയില്ല. കോട്ടിക്കുളത്തുനിന്ന് രണ്ട് വള്ളങ്ങള്‍ മത്സ്യം പിടിക്കാന്‍ പോയെങ്കിലും മീനില്ലാത്തതിനാല്‍ തിരിച്ചുവന്നു. പണിമുടക്കിന്‍െറ ഭാഗമായി ഉദുമയിലും കോട്ടിക്കുളത്തും പ്രതിഷേധ പ്രകടനം നടത്തി. പി.പി. രാജേന്ദ്രന്‍, പി. നാരായണന്‍, വി.ആര്‍. ഗംഗാധരന്‍, അഹമ്മദ് ഷാഫി, സി.കെ. സന്തോഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഉദുമയില്‍ നടന്ന പൊതുയോഗം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണിമോഹനന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞു. കുമ്പള: പണിമുടക്ക് കുമ്പളയില്‍ പൂര്‍ണം. സര്‍ക്കാര്‍, സ്വകാര്യ ബസുകളോ ഓട്ടോ ടാക്സികളോ ചരക്കുവണ്ടികളോ സ്വകാര്യ വാഹനങ്ങളോ നിരത്തിലിറങ്ങിയില്ല. ഹോട്ടലുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. മരുന്ന് കടകള്‍ രാവിലെ തുറന്നെങ്കിലും ഉച്ചയോടെ അടച്ചു. മഞ്ചേശ്വരം: ഹൊസങ്കടിയില്‍ ബി.എം.എസ് പ്രവര്‍ത്തകരുടെ ഏതാനും ഓട്ടോകള്‍ നിരത്തിലിറങ്ങിയെങ്കിലും പിന്നീട് നിര്‍ത്തിവെച്ചു. പണിമുടക്ക് അനുകൂലികള്‍ താലൂക്കിലെ പ്രധാന ഇടങ്ങളില്‍ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.