കാരുണ്യ പദ്ധതിയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രികള്‍: സര്‍ക്കാറിന്‍െറ അനുമതി തേടും

കാസര്‍കോട്: മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന മലയാളികള്‍ക്കും കാരുണ്യ പദ്ധതിയില്‍ നിന്ന് ധനസഹായം ലഭ്യമാക്കുമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു. ഇതിനായി സര്‍ക്കാറിന്‍െറ പ്രത്യേകാനുമതി തേടാന്‍ കാരുണ്യ ബെനവലന്‍റ് ഫണ്ട് (കെ.ബി.എഫ് )സംസ്ഥാന സമിതി തീരുമാനിച്ചതായി കെ.ബി.എഫ് നോഡല്‍ ഓഫിസര്‍ എം.എല്‍.എയെ അറിയിച്ചിട്ടുണ്ട്. ധനസഹായം അനുവദിക്കുന്നതിനായി മംഗളൂരുവിലെ ഇന്‍ഡ്യാന ഹോസ്പിറ്റല്‍, യേനപ്പോയ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി, ഫാദര്‍ മുള്ളേഴ്സ് ആശുപത്രി, മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജ്, മംഗളൂരുവിലെ കെ.എം.സി അനുബന്ധ ആശുപത്രികള്‍ എന്നിവയെ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി. അന്യസംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് കാരുണ്യ ബെനവലന്‍റ് ഫണ്ട് മുഖേന ചികിത്സാ സഹായം നല്‍കേണ്ടതില്ളെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കാസര്‍കോട് ജില്ലയില്‍ വിദഗ്ധ ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മംഗളൂരുവില്‍ ചികിത്സ തേടുന്നവര്‍ക്ക് സഹായം ലഭ്യമാക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ പ്രത്യേകാനുമതി നല്‍കുന്ന മുറക്ക് സഹായം ലഭ്യമാകുമെന്ന് എം.എല്‍.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.