തൃക്കരിപ്പൂര്‍: ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന ഇടതുസര്‍ക്കാറിനെതിരെയും ന്യൂനപക്ഷ വിരുദ്ധത മുഖമുദ്രയാക്കിയ മോദി സര്‍ക്കാറിനെതിരെയും പോരാട്ടം നടത്തേണ്ട സാഹചര്യമാണുള്ളതെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്‍റ് ചെര്‍ക്കളം അബ്ദുല്ല. കാര്യസാധ്യത്തിനുവേണ്ടി അടിസ്ഥാന ആശയങ്ങള്‍ വിസ്മരിച്ചുകൊണ്ട് അടവുനയം പയറ്റുന്ന സി.പി.എം തന്നെയാണ് ബി.ജെ.പിയുടെ വളര്‍ച്ചക്ക് ഹേതുവായത്. ഫാഷിസത്തിനെതിരെ മാനവികത ഉയര്‍ത്തുകയെന്ന കാമ്പയിന്‍ തൃക്കരിപ്പൂര്‍ ഫാര്‍മേഴ്സ് ബാങ്ക് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ് വി.കെ.പി. ഹമീദലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.കെ. ബാവ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ പ്രഭാഷണം നടത്തി. കെ.എം. ഷംസുദ്ദീന്‍ ഹാജി, എ.ജി.സി. ബഷീര്‍, വി.ടി. ശാഹുല്‍ ഹമീദ്, അഡ്വ.എം.ടി.പി. കരീം, പി.വി. മുഹമ്മദ് അസ്ലം, വി.കെ. അബ്ദുല്‍ കരീം മൗലവി, ഹാഷിം അരിയില്‍, ടി.എസ്. നജീബ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.