കാസര്‍കോട്: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ കഴിഞ്ഞ എട്ടുവര്‍ഷത്തെ പ്രവര്‍ത്തനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം സി.എ. അബ്ദുല്‍ അസീസ് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി. ബ്ളോക് തലത്തിലും ജില്ലാ തലത്തിലും നടത്തിവരാറുള്ള പൈക്ക കായികമേളക്ക് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ നല്‍കുന്ന ഭീമമായ തുകയിലും അഴിമതി നടക്കുന്നുവെന്നാണ് ആക്ഷേപം. കുട്ടികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും യാത്ര, ഭക്ഷണ ഇനത്തിലേക്കുള്ള ചെലവിനാണ് തുക വിനിയോഗിക്കുന്നത്. നാല് ബ്ളോക്കുകളിലായി മത്സരിക്കാന്‍ കുട്ടികള്‍ ഇല്ലാതിരുന്നിട്ടും ബില്ല് വ്യാജമായി ഉണ്ടാക്കി തുക തട്ടിയെടുത്തു. രേഖകള്‍ പരിശോധിച്ചാല്‍ ഈ അഴിമതിക്കഥകള്‍ പുറത്തുവരും. വിദ്യാനഗറില്‍ കലക്ടറേറ്റിനടുത്തുള്ള എയ്ഡഡ് സ്കൂളിലെ കായിക താരങ്ങളായ വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട മുട്ടയുടെയും പാലിന്‍െറയും ഫണ്ട് മുക്കി. ഡേ ബോര്‍ഡിങ് പദ്ധതിയില്‍പെടുത്തി കഴിഞ്ഞ ഏഴുവര്‍ഷമായി കുട്ടികളുടെ പേരില്‍ ഈ സ്കൂളിന് ഫണ്ട് നല്‍കുന്നുണ്ട്. പ്രതിമാസം ഒരു ലക്ഷമാണ് നല്‍കിയത്. എന്നാല്‍, കുട്ടികള്‍ക്ക് ഈ ഫണ്ടുപയോഗിച്ച് പാലും മുട്ടയും നല്‍കാതെ കേന്ദ്രീകൃത സ്പോര്‍ട്സ് ഹോസ്റ്റലില്‍ വെച്ചാണ് നല്‍കുന്നത്. അതിനായി വേറെ ഫണ്ടും ഉണ്ട്. കായിക മേളയില്‍ തീര്‍ത്തും ശുഷ്കമായ ഭക്ഷണമാണ് നല്‍കുന്നത്. ഇതിന്‍െറ ഫണ്ടും സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍ വ്യാജ വൗച്ചര്‍ ഉണ്ടാക്കി തട്ടിയെടുക്കുന്നുവെന്നും പരാതിയില്‍ ഉന്നയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.