സ്പോര്‍ട്സ് ഉപകരണം വാങ്ങിയതില്‍ അഴിമതിൂ അന്വേഷണം ഏല്‍പിച്ചത് സ്പോര്‍ട്സ് കൗണ്‍സിലിനെയെന്ന്

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്‍െറ കായിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25ലക്ഷം രൂപ ചെലവഴിച്ച് വിദ്യാര്‍ഥികള്‍ക്ക് കായിക ഉപകരണങ്ങള്‍ വാങ്ങിയതില്‍ കമീഷനായി ഒമ്പത് ലക്ഷം രൂപ കൈപ്പറ്റിയെന്ന് ആരോപണം. കോഴിക്കോട് നടക്കാവിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ് കായിക ഉപകരണങ്ങള്‍ വാങ്ങിയത്. ഇതേ സ്ഥാപനത്തിലേക്ക് ഉപകരണങ്ങള്‍ വാങ്ങാനെന്ന പേരില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളില്‍ ചിലര്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്തത് 40 ശതമാനം കമീഷന്‍. മുന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി അന്നത്തെ സ്പോര്‍ട്സ് കൗണ്‍സിലിനെയാണ് ഉപകരണങ്ങള്‍ വാങ്ങാന്‍ ഏല്‍പിച്ചത്. എന്നാല്‍, ഉപകരണങ്ങള്‍ വാങ്ങിയതില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്ന് കായിക സംഘടനകള്‍ പരാതിപ്പെടാന്‍ തുടങ്ങിയതോടെ അന്വേഷണത്തിന് ഏല്‍പിച്ചതും ഈ കൗണ്‍സിലിനെ തന്നെ. പരാതികള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടപ്പോള്‍ സ്പോര്‍ട്സ് സെക്രട്ടറി കോച്ചിനോട് ചോദിച്ച് റിപ്പോര്‍ട്ട് എഴുതുകയായിരുന്നുവത്രെ. ആവശ്യപ്പെട്ട ഉപകരണങ്ങളല്ല അയച്ചത് എന്ന് കമീഷന്‍ കൈപ്പറ്റിയവര്‍ റിപ്പോര്‍ട്ടായി എഴുതിവെക്കുകയാണുണ്ടായത് എന്നതാണ് അഴിമതി അന്വേഷണത്തിന്‍െറ ഗൗരവം വര്‍ധിക്കാന്‍ കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.