മൂന്നാമത്തെ മകനും ആല്‍പോര്‍ട്ട് സിന്‍ഡ്രോം; സഹായം തേടി പിതാവ്

ചെര്‍ക്കള: വൃക്കയെ ബാധിക്കുന്ന ആല്‍പോര്‍ട്ട് സിന്‍ഡ്രോമിന്‍െറ രൂപത്തില്‍ വിധി തട്ടിയെടുത്തത് ബേവിഞ്ച കല്ലുംകൂട്ടത്തെ അബ്ബാസിന്‍െറ രണ്ട് ആണ്‍തരികളെ. ഒടുവില്‍ മൂന്നാമത്തെ ആണ്‍തരിയെയും ഇതേ അസുഖം പിടികൂടിയതോടെ അബ്ബാസിന് ഇനി നാട് തുണ. മൂന്നാമത്തെ മകന്‍ സൈഫുദ്ദീനാണ് (22)അസുഖം മൂര്‍ച്ഛിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നത്. വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ആല്‍പോര്‍ട്ട് സിന്‍ഡ്രോം പാരമ്പര്യ രോഗമാണ്. സഹോദരന്‍ ഇര്‍ഷാദ് ഏഴുവര്‍ഷം മുമ്പ് ചികിത്സയിലിരിക്കെ മരിച്ചു. മറ്റൊരു സഹോദരന്‍ റിയാസ് കഴിഞ്ഞവര്‍ഷം മരണത്തിന് കീഴടങ്ങി. ഇളയ സഹോദരന്‍ ഫൈറൂസിനും ഇപ്പോള്‍ ലക്ഷണം കണ്ടുതുടങ്ങിയിട്ടുണ്ട്. 30 ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ അടിയന്തരമായി നടത്തിയില്ളെങ്കില്‍ സൈഫുദ്ദീന്‍െറയും ജീവന്‍ അപകടത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ടു എന്ത് ചെലവ് സഹിച്ചും സൈഫുദ്ദീന്‍െറ ശസ്ത്രക്രിയ നടത്താന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. മൂന്ന് മക്കളുടെ ചികിത്സാചെലവ് കൂലിപ്പണിക്കാരനായ അബ്ബാസിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. പിതാവിന്‍െറ നിസ്സഹായാവസ്ഥ മനസ്സിലാക്കി മക്കളെല്ലാം തന്നെ ചികിത്സക്ക് സ്വന്തം നിലക്കായി പണം കണ്ടത്തൊന്‍ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. അങ്ങനെയിരിക്കെയാണ് ഇര്‍ഷാദും റിയാസും മരിച്ചത്. വിദ്യാര്‍ഥിനിയായ ഒരു മകള്‍ കൂടിയുണ്ട് അബ്ബാസിന്. പഠനത്തിനിടെ സൈഫുദ്ദീനും ചെറിയ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ പഠനവും ജോലിയുമെല്ലാം ഉപേക്ഷിക്കേണ്ടിവന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ചികിത്സാ സഹായ കമ്മിറ്റിയും സൈഫുദ്ദീന്‍ പഠിച്ച കോളജിലെ പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് വാട്സ് ആപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി ചികിത്സാ സഹായ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. സൈഫുദ്ദീനെ സഹായിക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ മുഹമ്മദ്കുഞ്ഞി കടവത്ത് ചെയര്‍മാനും ഗഫൂര്‍ കണ്‍വീനറായും ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചു. സഹായം മുഹമ്മദ്കുഞ്ഞി കടവത്ത്/ബി.എം. ഗഫൂര്‍, A/C NO: 0671053000005023, IFSC: SIBL 0000671, സൗത് ഇന്ത്യന്‍ ബാങ്ക്, ചെര്‍ക്കള ബ്രാഞ്ച് എന്ന അക്കൗണ്ട് വഴി എത്തിക്കാം. ഫോണ്‍: 9497835888, 9400006600.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.