ഡ്രൈവിങ് ടെസ്റ്റ്് ഇനി ഗുരുവനത്ത്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആര്‍.ടി.ഒ ഓഫിസിന്‍െറ പരിധിയില്‍ ഡ്രൈവിങ് ടെസ്റ്റ് അരയിക്കടുത്ത് ഗുരുവനത്തില്‍. ഡ്രൈവിങ് ടെസ്റ്റിനായുള്ള ഗ്രൗണ്ട് പണിയാന്‍ താല്‍ക്കാലികമായി 90 സെന്‍റ് സ്ഥലം സര്‍ക്കാര്‍ ആര്‍.ടി.ഒ വകുപ്പിന് വിട്ടുകൊടുത്തിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ഇവിടെയായിരിക്കും കാഞ്ഞങ്ങാട് ആര്‍.ടി.ഒ പരിധിയിലുള്ളവര്‍ക്ക് ഡ്രൈവിങ് ടെസ്റ്റെന്ന് ജോ.ആര്‍.ടി.ഒ അറിയിച്ചിട്ടുണ്ട്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാറക്കെട്ട് പൊളിച്ച് ഗ്രൗണ്ട് നിരപ്പാക്കുന്ന പ്രവൃത്തി ഇപ്പോള്‍ പുരോഗമിച്ച് വരുകയാണ്. ഈ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ, പുതിയ കോട്ടയില്‍ നിന്ന് അഞ്ചോളം കിലോമീറ്റര്‍ അകലെയുള്ള ഗുരുവനത്ത് ഡ്രൈവിങ് കേന്ദ്രം സ്ഥിരമായി പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഈ സ്ഥലത്തിന് തൊട്ടടുത്ത് ഇപ്പോള്‍ ഹോസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ജോയന്‍റ് ഓഫിസറുടെ കെട്ടിട സമുച്ചയവും അത്യാധുനിക രീതിയിലുള്ള ഡ്രൈവിങ് കേന്ദ്രവും പ്രവര്‍ത്തിപ്പിക്കാന്‍ വാഹനവകുപ്പ് എട്ടേക്കര്‍ സ്ഥലം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കാലത്താണ് ഇതുസംബന്ധിച്ച് നടപടി ക്രമങ്ങള്‍ തുടങ്ങിയത്. ഇതേതുടര്‍ന്നാണ് താല്‍ക്കാലികമായി 90 സെന്‍റ് സ്ഥലം അനുവദിച്ചുകിട്ടിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.