ബദിയടുക്ക: കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടിട്ട് ബുധനാഴ്ച മൂന്നുവര്‍ഷം തികയുന്നു. അക്കാദമിക് ബ്ളോക്കിന്‍െറ പണി തുടങ്ങിയെങ്കിലും അതേ സമയത്തുതന്നെ ടെന്‍ഡര്‍ചെയ്ത ആശുപത്രി കെട്ടിടത്തിന്‍െറ പണി തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമരസമിതി ബുധനാഴ്ച പ്രതീകാത്മക മെഡിക്കല്‍ കോളജ് ഒരുക്കും. ഉക്കിനടുക്കയിലെ നിര്‍ദിഷ്ട മെഡിക്കല്‍ കോളജ് പരിസരത്താണ് പ്രതീകാത്മക മെഡിക്കല്‍ കോളജ് ഒരുക്കുക. സമരത്തില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകര്‍, എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്ന രോഗികള്‍, രോഗികളുടെ അമ്മമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. നബാര്‍ഡിന്‍െറ സഹായത്തോടെ 68 കോടിയുടെ ആശുപത്രി കെട്ടിടത്തിന്‍െറ ടെന്‍ഡര്‍ വിളിച്ചെങ്കിലും സാങ്കേതികത്വം പറഞ്ഞ് പണി നീട്ടിക്കൊണ്ടുപോകുകയാണ്. കിറ്റ്കോക്കാണ് നിര്‍മാണ ചുമതല. സാങ്കേതികത്വം തീര്‍ത്ത് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കാന്‍ കിറ്റ്കോക്ക് കഴിഞ്ഞിട്ടില്ല. ഉചിതമായ ചികിത്സ കിട്ടാതെ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ ആത്മഹത്യചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലയിലെ മെഡിക്കല്‍ കോളജിന്‍െറ പ്രവൃത്തി നീട്ടിക്കൊണ്ടുപോകുന്നതെന്ന് സമരസമിതി ഭാരവാഹികളായ മാഹിന്‍ കേളോട്ട്, ശ്യാംപ്രസാദ് കാസര്‍കോട്, പ്രഫ. ശ്രീനാഥ്, കെ. അഹമ്മദ് ശരീഫ് എന്നിവര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.