സിവില്‍ സ്റ്റേഷനില്‍ സുരക്ഷ ശക്തമാക്കും

കാസര്‍കോട്: മലപ്പുറം, കൊല്ലം കലക്ടറേറ്റുകളിലുണ്ടായ സ്ഫോടനത്തിന്‍െറ പശ്ചാത്തലത്തില്‍ ജില്ലാഭരണ ആസ്ഥാനമായ കലക്ടറേറ്റില്‍ സുരക്ഷാസംവിധാനം ശക്തിപ്പെടുത്തും. വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫിസുകളും ജില്ല പഞ്ചായത്തും ഉള്‍പ്പെടുന്ന വിദ്യാനഗറിലെ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിന്‍െറ സുരക്ഷയാണ് ശക്തിപ്പെടുത്തുന്നത്. കലക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗം ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക വാഹന പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തും. സജവജല്‍ സ്റ്റേഷനോട് ചേര്‍ന്ന് ബൈക്ക് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്ക്ചെയ്യാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് സമീപവും പൊതുജനങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. എല്ലാ ഓഫിസുകളിലും സി.സി.ടി.വി കാമറകള്‍വെക്കും. വാഹനപ്രവേശനം മുഖ്യകവാടത്തിലൂടെ നിയന്ത്രിക്കും. സിവില്‍ സ്റ്റേഷന്‍ വളപ്പിലെ മതിലിന് മുകളില്‍ കമ്പിവേലി നിര്‍മിക്കും. സിവില്‍ സ്റ്റേഷനിലേക്കുള്ള അനാവശ്യനടവഴികള്‍ അടക്കും. ഓഫിസുകളില്‍ കെട്ടിടങ്ങളോട് ചേര്‍ന്ന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി തടയും. ജില്ല കലക്ടറുടെ ചേംബറില്‍ കലക്ടര്‍ കെ. ജീവന്‍ബാബുവിന്‍െറ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ല പൊലീസ് മേധാവി തോംസണ്‍ ജോസ് സുരക്ഷാനടപടികള്‍ വിശദീകരിച്ചു. യോഗത്തില്‍ എ.ഡി.എം കെ. അംബുജാക്ഷന്‍, ഡിവൈ.എസ്.പി എം.വി. സുകുമാരന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.