പെരിയ: മാളത്തുംപാറ കോളനിവാസികള്‍ 15 ദിവസമായി നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ അധികാരികളുടെ ഭാഗത്തുനിന്ന് എത്രയുംപെട്ടെന്ന് ഉണ്ടാവണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ആവശ്യപ്പെട്ടു. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരംചെയ്യുന്ന കോളനിവാസികളുടെ ധാര്‍മികപോരാട്ടത്തെ പരിഹസിക്കുകയും അവരോട് ജന്മിത്ത നിലപാടോടുകൂടി സംസാരിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ധാര്‍ഷ്ട്യം വെടിയണം. യൂനിവേഴ്സിറ്റിക്കുവേണ്ടി വര്‍ഷങ്ങളായി താമസിച്ച് കൃഷി ചെയ്യുകയായിരുന്ന ഭൂമി വിട്ടുകൊടുത്തവര്‍ക്ക് ഒരു കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാമെന്നുള്ള ഉറപ്പ് ലംഘിച്ച യൂനിവേഴ്സിറ്റി അധികൃതരുടെ നിലപാട് ധിക്കാരപരമാണെന്നും സോളിഡാരിറ്റി നേതാക്കള്‍ അഭിപ്രായപ്പെട്ടു. സമരംചെയ്യുന്ന കോളനിവാസികളുടെ ന്യായമായ ആവശ്യങ്ങളെ പരിഗണിക്കാതെപോവുകയാണെങ്കില്‍ സമരത്തെ സംസ്ഥാനമൊട്ടുക്കും വ്യാപിപ്പിച്ച് ജനകീയപ്രക്ഷോഭമാക്കി സോളിഡാരിറ്റി മാറ്റുമെന്നും മുന്നറിയിപ്പ് നല്‍കി. സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് സി.എ. യൂസുഫ്, മുന്‍ ജില്ല പ്രസിഡന്‍റ് അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍ എന്നിവര്‍ നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരപ്പന്തലിലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.