പിരിച്ച പണവും തിരിച്ചുനല്‍കിയില്ല: വിട്ടുനല്‍കിയ ഭൂമിയില്‍ റോഡ് പണി പൂര്‍ത്തിയായില്ല

മഞ്ചേശ്വരം: റോഡ് നിര്‍മാണത്തിനായി ഭൂമി വിട്ടുനല്‍കി ഒരു വര്‍ഷം കഴിഞ്ഞിട്ടും റോഡ് പണി പൂര്‍ത്തിയാക്കാന്‍ കരാറുകാരന് സാധിച്ചില്ല. മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ 21ാം വാര്‍ഡായ ഉദ്യാവറിലെ ബി.എസ് റോഡ് നിര്‍മാണമാണ് അനന്തമായി നീളുന്നത്. നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് റോഡ് നിര്‍മാണം നടത്തണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് ഒരുവര്‍ഷം മുമ്പ് എം.എല്‍.എ ഫണ്ടില്‍നിന്ന് തുക അനുവദിച്ചിരുന്നു. എന്നാല്‍, റോഡ് നിര്‍മാണത്തിന് ആവശ്യമായ ഭൂമി ഇല്ലാത്തതിനാല്‍ തടസ്സം ഉണ്ടാവുകയും തുടര്‍ന്ന് റോഡിനു സമീപത്തെ വീട്ടുകാര്‍ ഭൂമിനല്‍കാന്‍ തയാറാവുകയുമായിരുന്നു. ഭൂമി വിട്ടുനല്‍കിയതിനെ തുടര്‍ന്ന് റോഡ് നിര്‍മാണം ആരംഭിച്ചെങ്കിലും പകുതിക്കുവെച്ച് നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും റോഡ് പണി പൂര്‍ത്തിയാക്കാന്‍ കരാറുകാരന് സാധിച്ചിട്ടില്ല. അതിനിടെ, റോഡ് നിര്‍മാണത്തിന് ഭൂമി വിട്ടുനല്‍കിയ വീട്ടുകാരുടെ മതിലുകള്‍ റോഡ് പണി നടക്കുന്നതിനാല്‍ പൊളിച്ചുമാറ്റിയിരുന്നു. പകരം മതില്‍ പണിതുതരാമെന്ന കരാറുകാരന്‍െറ ഉറപ്പിനെ തുടര്‍ന്നാണ് മതിലുകള്‍ പൊളിക്കാന്‍ വീട്ടുക്കാര്‍ സമ്മതിച്ചതും ഭൂമി വിട്ടുനല്‍കിയതും. പുതിയ മതില്‍ പണിതുനല്‍കുന്നതിനായി സമീപത്തെ ഇരുപതോളം കുടുംബങ്ങളില്‍നിന്ന് ഏകദേശം അഞ്ചുലക്ഷത്തോളം രൂപ പിരിച്ചെടുത്തിരുന്നു. എന്നാല്‍, പണി നടന്നില്ളെന്ന് മാത്രമല്ല, പിരിച്ചതുക തിരിച്ചുനല്‍കാന്‍പോലും ഇവര്‍ തയാറായില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT