ഡോ. സാംബ ഷെട്ടിക്ക് ജനസേവ പുരസ്കാരം സമ്മാനിച്ചു

തൃക്കരിപ്പൂര്‍: കെ.എം.സി.സി ദുബൈ തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി ഏര്‍പ്പെടുത്തിയ എ.ബി. അബ്ദുസ്സലാം ഹാജി സ്മാരക ജനസേവ പുരസ്കാരം മരണാനന്തര ബഹുമതിയായി ഡോ. കെ. സാംബ ഷെട്ടിക്ക് സമ്മാനിച്ചു. അദ്ദേഹത്തിന്‍െറ മകന്‍ ഡോ. ബി. ജയചന്ദ്ര ഷെട്ടി, പാണക്കാട് ബഷീറലി ശിഹാബ് തങ്ങളില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. അവാര്‍ഡ് തുക പിന്നീട് സി.എച്ച് സെന്‍റര്‍ പ്രവര്‍ത്തനത്തിന് കൈമാറി. മൂന്നു പതിറ്റാണ്ടുകാലം തൃക്കരിപ്പൂരിലെ ആരോഗ്യ സേവനരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വം എന്ന നിലക്കാണ് സാംബ ഷെട്ടിയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സാമൂഹിക, സാംസ്കാരിക, മത, ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്കാണ് ദുബൈ കെ.എം.സി.സി നേതാവായിരുന്ന എ.ബി. അബ്ദുസ്സലാം ഹാജിയുടെ സ്മരണക്ക് പുരസ്കാരം നല്‍കുന്നത്. തൃക്കരിപ്പൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ കെ.എം.സി.സി പ്രസിഡന്‍റ് എന്‍.പി. ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിംലീഗ് ജില്ല സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, വി.കെ. ബാവ, സത്താര്‍ വടക്കുമ്പാട്, അഡ്വ. എം.ടി.പി. കരീം, പി. കോരന്‍, കെ. ഭാസ്കരന്‍, കെ.വി. ലക്ഷ്മണന്‍, മനോഹരന്‍ കൂവാരത്ത് എന്നിവര്‍ സംസാരിച്ചു. ഡോ. ബി. ജയചന്ദ്ര ഷെട്ടി മറുപടിപ്രസംഗം നടത്തി. എന്‍.പി. ഇഖ്ബാല്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.