ഹരിതസുന്ദര ഗ്രാമമാകാന്‍ കയ്യൂര്‍ ചീമേനി പഞ്ചായത്ത് ഒരുങ്ങി

ചെറുവത്തൂര്‍: ഹരിതസുന്ദര ഗ്രാമമാകാന്‍ കയ്യൂര്‍ ചീമേനി പഞ്ചായത്ത് ഒരുങ്ങി. മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അതോടൊപ്പം സംരക്ഷിച്ച് നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് നടപ്പാക്കുന്ന എന്‍െറ ഗ്രാമം ഹരിതസുന്ദര ഗ്രാമം പദ്ധതിയാണ് തണലൊരുക്കം. മരങ്ങള്‍ വെച്ചുപിടിപ്പിക്കുക, പ്രകൃതി പുന:സ്ഥാപനം നടത്തുക വഴി ആഗോള താപനം കുറക്കുക, മഴവെള്ളം ഭൂമിയില്‍ സംരക്ഷിക്കുക വഴി കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യവും ഈ പദ്ധതി ലക്ഷ്യമിടുന്നു. കുടുംബശ്രീ, ക്ളബുകള്‍, സ്ഥാപനങ്ങള്‍, രാഷ്ട്രീയ, സാംസ്കാരിക സംഘടനകള്‍, ജനങ്ങള്‍ തുടങ്ങി സമൂഹത്തിലെ മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. സ്വകാര്യ സ്ഥലങ്ങളിലും വീട്ടുപറമ്പുകളിലും ഉടമസ്ഥര്‍ തൈകള്‍ നടുപിടിപ്പിക്കണം. പൊതുസ്ഥലങ്ങളില്‍ തൈകള്‍ നടുന്നതിനും അതത് പ്രദേശത്തെ സന്നദ്ധ സംഘടനകള്‍ക്ക് ചുമതല നല്‍കും. ആവശ്യമായ തൈകളും മറ്റ് സഹായങ്ങളും പഞ്ചായത്ത് സൗജന്യമായി നല്‍കും. പൊതുസ്ഥലങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കും. മാത്രമല്ല, മഴവെള്ളം ശേഖരിച്ച് കിണറുകള്‍, കുളങ്ങള്‍ എന്നിവ റീചാര്‍ജ് ചെയ്യുന്നതിനായി മഴക്കുഴികളും നിര്‍മിക്കും. അര്‍ഹരായവരുടെ കുടുംബങ്ങളിലും പൊതുസ്ഥലങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കും. പദ്ധതി നടപ്പാക്കുന്നതിനായി മുഴുവന്‍ വാര്‍ഡുകളും വിളിച്ചുചേര്‍ത്ത് വാര്‍ഡ് കമ്മിറ്റികള്‍ രൂപവത്കരിക്കും. ആദ്യഘട്ടമെന്ന നിലയില്‍ രാഷ്ട്രീയ, സാംസ്കാരിക, സംഘടനാപ്രവര്‍ത്തകര്‍, തൊഴിലാളികള്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ ആലോചനാ യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. പദ്ധതിയുടെ ഭാഗമായി വ്യത്യസ്ത രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. രണ്ടിന് പഞ്ചായത്തിലെ ജനപ്രതിനിധികള്‍, ജീവനക്കാര്‍, ജനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ചീമേനി ടൗണില്‍ കൂട്ടയോട്ടം സംഘടിപ്പിക്കും. അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ പരിപാടിക്ക് തുടക്കമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT