അക്രമം കാസര്‍കോടിനെ അസ്വസ്ഥമാക്കുന്നു

കാസര്‍കോട്: തെരഞ്ഞെടുപ്പിന്‍െറ ബാക്കിപത്രമായി അക്രമം പടര്‍ന്നത് ജില്ലയിലെ ജനജീവിതത്തെ അസ്വസ്ഥമാക്കുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി സമാധാനപരമായ തെരഞ്ഞെടുപ്പായിരുന്നു ജില്ലയില്‍ നടന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രാത്രിയില്‍ ഒറ്റപ്പെട്ട അക്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍, അതൊന്നും മുമ്പ് അനുഭവിച്ച അത്രയൊന്നും ഇല്ലായിരുന്നു. ഇപ്പോള്‍ വിജയിയെ പ്രഖ്യാപിച്ചപ്പോഴാണ് അക്രമം ഉണ്ടായത്. രാഷ്ട്രീയനിറം മാത്രമല്ല, സാമുദായിക നിറവും പലേടത്തും നടന്ന അക്രമത്തിന് ഉണ്ടായിരുന്നു. കാഞ്ഞങ്ങാട് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എക്കുനേരയാണ് അക്രമം ഉണ്ടായത്. കൈ ഒടിഞ്ഞ എം.എല്‍.എ പ്ളാസ്റ്ററിട്ട് തിരുവനന്തപുരത്ത് പാര്‍ട്ടിയോഗങ്ങളില്‍ സംബന്ധിക്കുന്നു. മാവുങ്കാലില്‍ ബി.ജെ.പി കേന്ദ്രത്തിലേക്ക് അദ്ദേഹം ആഘോഷ യാത്ര നടത്തിയതാണ് അക്രമത്തിന് കാരണം. എം.എല്‍.എയോടൊപ്പമുണ്ടായിരുന്ന ഇടതുനേതാക്കള്‍ക്കും കിട്ടി കല്ളേറും തല്ലും. ഇതിന്‍െറ മറുപടി പരക്കെയുണ്ടായി. ബെള്ളിക്കോത്ത് തയ്യല്‍ കട, സിമന്‍റ് കട, രാവണേശ്വരം, ബെള്ളിക്കോത്ത് മേഖലയില്‍ ബി.ജെ.പി കൊടിതോരണങ്ങള്‍ എന്നിവ തകര്‍ത്തു. കാസര്‍കോട് ബി.ജെ.പി- ലീഗ് സംഘട്ടനങ്ങളാണ് നടന്നത്. ഉപ്പളയിലും സംഘട്ടനമുണ്ടായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിലേശ്വരം, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെല്ലാം അക്രമം അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT