കാസര്‍കോട് കാത്തിരിക്കുന്നു; ഇടതു മന്ത്രിക്കായി

കാസര്‍കോട്: ഇടതുപക്ഷ മന്ത്രിയില്ലാതെ കാസര്‍കോടിന് മൂന്നുപതിറ്റാണ്ട്. ഇടതുപക്ഷം മാറിമാറി ഭരിച്ചിട്ടും പിന്നാക്ക ജില്ലയായ കാസര്‍കോടിന് ഇടതു മന്ത്രിയില്ലാതെ മൂന്നുപതിറ്റാണ്ടിനടുത്തായി. 1987ല്‍ ഡോ. എ. സുബ്ബറാവു ജലസേചന വകുപ്പില്‍ നിന്ന് പടിയിറങ്ങിയതിനുശേഷം ഇടതുപക്ഷ മന്ത്രിസഭയില്‍ ജില്ലക്ക് മാന്ത്രിമാരുണ്ടായില്ല. എന്നാല്‍, കണ്ണൂരില്‍ നിന്നത്തെി തൃക്കരിപ്പൂരില്‍ മത്സരിച്ച് നായനാര്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. കോണ്‍ഗ്രസില്‍നിന്ന് 1977ല്‍ എന്‍.കെ. ബാലകൃഷ്ണനും മുസ്ലിം ലീഗില്‍ നിന്ന് ചെര്‍ക്കളം അബ്ദുല്ല, സി.ടി. അഹമ്മദലി എന്നിവരും മന്ത്രിയായി. 2006ലെ നിയമസഭയില്‍ ജില്ലയില്‍നിന്ന് നാലു എം.എല്‍.എമാരുണ്ടായിരുന്നു. കടുത്ത മത്സരത്തിലൂടെ മഞ്ചേശ്വരം പിടിച്ചെടുത്തിട്ടും മന്ത്രിസ്ഥാനം നല്‍കിയില്ല. ഉദുമയില്‍ രണ്ടുതവണ തലമുതിര്‍ന്ന നേതാവ് പി. രാഘവന്‍ എം.എല്‍.എയായിട്ടും മന്ത്രിസ്ഥാനം നല്‍കിയിട്ടില്ല. അന്നെല്ലാം കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പരിഗണന നല്‍കിയപ്പോള്‍ കാസര്‍കോട് ജില്ലയെ അവഗണിക്കുകയായിരുന്നു. സി.പി.ഐക്കാണെങ്കില്‍ മഞ്ചേശ്വരം കൈവിട്ടതോടെ കാഞ്ഞങ്ങാട് മണ്ഡലം സംവരണ മണ്ഡലമായി. കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് പള്ളിപ്രം ബാലന്‍ എം.എല്‍.എയായി. അദ്ദേഹത്തെ 2006ലെ വി.എസ് സര്‍ക്കാറില്‍ മന്ത്രിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതും നടപ്പായില്ല. അതേസമയം, സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് ഇ. ചന്ദ്രശേഖരനിലൂടെ ഇത്തവണ ജില്ലക്കൊരു ഇടതു മന്ത്രിയെ കിട്ടുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.