കര്‍ഷകര്‍ ആശങ്കയില്‍; കവുങ്ങുകള്‍ കരിഞ്ഞുണങ്ങുന്നു

ചെറുവത്തൂര്‍: കനത്തചൂടില്‍ കവുങ്ങുകള്‍ കരിഞ്ഞുണങ്ങുന്നതില്‍ കര്‍ഷകര്‍ ആശങ്കയില്‍. ചെറുവത്തൂര്‍, പിലിക്കോട്, കയ്യൂര്‍-ചീമേനി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലാണ് കവുങ്ങുകള്‍ വ്യാപകമായി ഉണങ്ങിത്തുടങ്ങിയത്. ആദ്യം തലഭാഗവും പിന്നീട് തടിയും ഉണങ്ങുന്നത് രോഗംകൊണ്ടാണോ എന്നത് സംബന്ധിച്ച് പഠനം നടക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അടക്ക ഉല്‍പാദിപ്പിക്കുന്ന ജില്ല കാസര്‍കോടാണ്. ഇതില്‍ വലിയൊരു ഭാഗം മലയോര പഞ്ചായത്തുകളില്‍നിന്നാണ്. കവുങ്ങ് ഉണങ്ങി നശിക്കാന്‍ തുടങ്ങിയത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അത്യുല്‍പാദനശേഷിയുള്ള കവുങ്ങുകളും നാടന്‍ കവുങ്ങുകളും ഒരുപോലെ വാടി ഉണങ്ങുകയാണ്. ഇലകള്‍ വാടിക്കൊഴിഞ്ഞശേഷം തടിയുടെ മേല്‍ഭാഗം മുതല്‍ താഴെവരെ ഉണങ്ങി നിലംപതിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വിള നശിച്ചവര്‍ക്ക് ആശ്വാസം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.