രാഹുല്‍ഗാന്ധി 12ന് ജില്ലയില്‍

കാസര്‍കോട്: തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി എ.ഐ.സി.സി വൈസ് പ്രസിഡന്‍റ് രാഹുല്‍ഗാന്ധി ജില്ലയിലത്തെും. ഈ മാസം പന്ത്രണ്ടിന് വൈകീട്ട് അഞ്ചുമണിക്ക് ഉദുമ നിയോജക മണ്ഡലത്തിലെ ചട്ടഞ്ചാലില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ അദ്ദേഹം സംസാരിക്കും. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം വിജയമാക്കാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. സി.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, നിര്‍വാഹക സമിതി അംഗങ്ങളായ പി. ഗംഗാധരന്‍ നായര്‍, അഡ്വ. എം.സി. ജോസ്, കെ. വെളുത്തമ്പു, ശാന്തമ്മ ഫിലിപ്, ബാലകൃഷ്ണ വോര്‍കുഡ്ലു, ഡി.സി.സി ഭാരവാഹികളായ പി.ജി. ദേവ്, വിനോദ്കുമാര്‍ പള്ളയില്‍വീട്, കരുണ്‍താപ്പ, അഡ്വ. വിനോദ്കുമാര്‍, എം. കുഞ്ഞമ്പു നായര്‍, എം.സി. പ്രഭാകരന്‍, മാമുനി വിജയന്‍, ജെ.എസ്. സോമശേഖര, ഹരീഷ് പി. നായര്‍, സി.വി. ജെയിംസ്, ടോമി പ്ളാചേനി, സുന്ദര ആരിക്കാടി, ഗീതാകൃഷ്ണന്‍, സെബാസ്റ്റ്യന്‍ പതാലില്‍, മണ്ഡലം, ബ്ളോക് പ്രസിഡന്‍റുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.