കലക്ടറേറ്റിലേക്ക് വരൂ; വോട്ട് ചെയ്ത് പരിശീലിക്കാം

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വോട്ട് ചെയ്യാന്‍ കലക്ടറേറ്റിലും താലൂക്കുകളിലും അവസരം. തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശപ്രകാരം കലക്ടറേറ്റിനു മുന്നില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്ര പ്രദര്‍ശന കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. വോട്ടറായ പള്ളിക്കര ബേക്കല്‍ തൊട്ടിയിലെ ഭാനുമതിയെ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ആര്‍.പി. മഹാദേവ കുമാറിന്‍െറ സാന്നിധ്യത്തില്‍ തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാര്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം പരിചയപ്പെടുത്തിയാണ് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. പൊതുജനങ്ങള്‍ക്ക് വോട്ട് ചെയ്ത് പരിശീലിക്കുന്നതിനാണ് വോട്ടിങ് മെഷീന്‍ സജ്ജീകരിച്ചത്. സമ്മതിദായക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് കലക്ടറേറ്റില്‍ സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പൊതുജനങ്ങള്‍ക്ക് ഡമ്മി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് താലൂക്ക് കേന്ദ്രങ്ങളിലും ആര്‍.ഡി.ഒ ഓഫിസിലും അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികളുടെ ഓഫിസുകളിലും ഡെമോ വോട്ടിങ് യന്ത്രം സജ്ജീകരിക്കും. ജില്ലാ ലോ ഓഫിസര്‍ എം. സീതാരാമ, എ.ഡി.പി പി. മുഹമ്മദ് നിസാര്‍, തെരഞ്ഞെടുപ്പ് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എ.വി. രാജന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.