മീന്‍കടവില്‍ ഇനി വനിതകളുടെ കോല്‍ക്കളി താളം

ചെറുവത്തൂര്‍: ആനുകാലിക വിഷയങ്ങളെ കോല്‍ക്കളിയിലൂടെ പുനരാവിഷ്കരിച്ച് മീന്‍കടവ് ഫൈവ് സ്റ്റാര്‍ ക്ളബ് വനിതാ കൂട്ടായ്മ. താളവും ചുവടും പുതിയകാല സംഭവങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ കൂട്ടിയും കുറച്ചും കാഴ്ചക്ക് ആസ്വാദ്യകരമാക്കിയാണ് കോല്‍ക്കളി ചിട്ടപ്പെടുത്തിയിരിക്കുന്നത്. വട്ടക്കോല്‍, തെറ്റിക്കോല്‍, റെഡ്ഫോ രണ്ട്, മുന്‍ഫോ പോകല്‍, ചൊറഞ്ഞ്കളി, വായ്കളി, മറുകൈ തുടങ്ങി ഏറെ ആയാസകരമായ ചുവടുകളാണ് കോല്‍ക്കളിയില്‍ കാഴ്ചവെക്കുന്നത്. ക്ളബിന്‍െറ 35ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കോല്‍ക്കളി പരിശീലിക്കുന്നത്. കാരിയില്‍, മീന്‍കടവ് പ്രദേശങ്ങളിലെ 16 വനിതകളാണ് ദിവസവും പരിശീലനം നടത്തുന്നത്. ആനുകാലിക രാഷ്ട്രീയ സംഭവങ്ങള്‍, സാംസ്കാരിക മൂല്യച്യുതി എന്നിവ വിഷയമാക്കി കൊടക്കാട് രാഘവനാണ് കോല്‍ക്കളിപ്പാട്ട് എഴുതിയിരിക്കുന്നത്. ഇന്നത്തെ വിഷയങ്ങള്‍ പഴയകാലത്ത് അവതരിപ്പിച്ചിരുന്ന കോല്‍ക്കളിപ്പാട്ടുകളുമായും വായ്ത്താരികളുമായും ഇഴചേര്‍ത്ത് ഈരടികളാക്കിയാണ് അവതരണം. മീന്‍കടവിലെ ടി.പി. രാഘവനാണ് പരിശീലകന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT