ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യന്ത്രങ്ങള്‍ തുരുമ്പെടുക്കുന്നു

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിക്ക് സൗജന്യമായി ലഭിച്ച രണ്ട് ഡയാലിസിസ് മെഷീനുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു. എട്ടുമാസമായി മെഷീനുകള്‍ ഉപയോഗിക്കാതെ കിടക്കുകയാണ്. ബേക്കല്‍ ഫോര്‍ട്ട് റോട്ടറി ക്ളബ് ജില്ലാ പഞ്ചായത്തിന് കൈമാറിയ രണ്ട് ഡയാലിസിസ് മെഷീനുകളാണ് ജില്ലാ ആശുപത്രി വരാന്തയില്‍ തുരുമ്പുപിടിച്ച് നശിക്കുന്നത്. ആറുമാസത്തിനുള്ളില്‍തന്നെ ഡയാലിസിസ് മെഷീനുകള്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്ന് യന്ത്രം കൈമാറുന്ന ചടങ്ങില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ഡി.എം.ഒ, മെഡിക്കല്‍ സൂപ്രണ്ട് തുടങ്ങിയവര്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പിലായില്ല. ആറ് മാസത്തിനുള്ളില്‍ ഈ രണ്ട് മെഷീനുകള്‍ പ്രയോജനപ്പെടുത്തിയെങ്കില്‍ മൂന്നാമതൊരു മെഷീന്‍കൂടി നല്‍കാമെന്ന് റോട്ടറി ക്ളബ് ഉറപ്പ് നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ 2013ല്‍ കാരുണ്യ പദ്ധതിയിലുള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവിലാണ് ഡയാലിസിസ് യൂനിറ്റിനാവശ്യമായ കെട്ടിടം നിര്‍മിച്ചത്. ഒന്നര വര്‍ഷം മുമ്പാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT