വിദ്യാനഗര്‍ സീതാംഗോളി റോഡിന്‍െറ ശോച്യാവസ്ഥ: നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

കാസര്‍കോട്: വിദ്യാനഗര്‍ സീതാംഗോളി റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മായിപ്പാടി ഡയറ്റിലെ വിദ്യാര്‍ഥികള്‍ കലക്ടര്‍ക്ക് കത്തെഴുതിയിരുന്നു. സ്ഥാനമൊഴിഞ്ഞ കലക്ടര്‍ പോകുന്നതിന് മുമ്പ് റോഡ് നന്നാക്കാന്‍ ഉത്തരവിട്ടിരുന്നു. 36 കോടി രൂപയുടെ ടെന്‍ററാണ് വിളിച്ചത്. എന്നാല്‍, രണ്ടു വര്‍ഷത്തിനുശേഷമേ പണി തുടങ്ങാനാവൂ എന്നാണ് കരാറുകാരുടെ നിലപാട്. അതേസമയം അറ്റകുറ്റപണിയെങ്കിലും നടത്തി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാവിലെ ആറിന് തുടങ്ങിയ ഉപരോധം ഉച്ചവരെ നീണ്ടു. വാര്‍ഡ് മെംബര്‍ അവിന്‍, രാഘവന്‍ മാസ്റ്റര്‍, ശങ്കരന്‍ ടെയ്ലര്‍, മായിപാടി മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT