അമിതഭാരം കയറ്റിയ ലോറികള്‍ അപകട ഭീഷണിയാവുന്നു

നീലേശ്വരം: ദേശീയപാതയില്‍ അമിതഭാരം കയറ്റിപ്പോകുന്ന ലോറികള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. ശരിയായി കെട്ടി ഉറപ്പിക്കാത്തതുമൂലം ചരക്കുകള്‍ ആടിയുലയുന്നു. നിയമപ്രകാരം കയറ്റേണ്ട ഭാരത്തേക്കാള്‍ പതിന്മടങ്ങ് കയറ്റിയാണ് മിക്ക ലോറികളുടെയും യാത്ര. ഭാരം താങ്ങാന്‍ ശേഷിയില്ലാതെ ലോറികള്‍ മറിയുന്ന സംഭവങ്ങള്‍ നിരവധിയാണ്. അശ്രദ്ധയോടെ ലോഡിന് മുകളില്‍ ടാര്‍പോളിന്‍ കെട്ടിയ കയര്‍ അയഞ്ഞഞ്ഞ് പോവുന്നതാണ് പലപ്പോഴും അപകടത്തിന് കാരണമാവുന്നത്. അന്യസംസ്ഥാന ലോറികളും കേരളത്തിലെ ലോറികളും അമിത ഭാരം കയറ്റിപ്പോകുന്നത് ദേശീയപാതയിലെ നിത്യകാഴ്ചയാണ്. പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥര്‍ ഇത് കണ്ടില്ളെന്ന് നടിക്കുന്നു. ചെക്പോസ്റ്റുകളില്‍ മതിയായ പരിശോധനയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT