ജനറല്‍ ആശുപത്രിക്ക് ബെഡ്ഷീറ്റുകള്‍ നല്‍കി

കാസര്‍കോട്: സൗദിയിലെ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കാസര്‍കോട് എക്സ്പാട്രിയേറ്റ്സ് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (കെസ്വ) കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് 350 ബെഡ്ഷീറ്റുകള്‍ വിതരണം ചെയ്തു. കെസ്വ റിയാദ് കമ്മിറ്റിയുടെ പ്രതിനിധി ഹമീദ് കടവത്ത് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ചാപ്റ്റര്‍ പ്രസിഡന്‍റ് സി.എല്‍. ഹമീദ് അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റല്‍ ആര്‍.എം.ഒ ഡോ. അഹമ്മദ് സാഹിര്‍ ബെഡ്ഷീറ്റ് ഏറ്റുവാങ്ങി. സി.എല്‍. അഹമ്മദ് ശരീഫ്, ഹാരിസ് പള്ളിക്കാട്, ഫൈസല്‍ ചെമ്മനാട്, അബ്ദുന്നാസര്‍, ഫാറൂഖ്, എന്‍ജിനീയര്‍ ഖലീല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.