അപകട ഭീഷണി ഉയര്‍ത്തി മരക്കൊമ്പുകള്‍

ബദിയടുക്ക: മരക്കൊമ്പുകള്‍ റോഡിലേക്കും വാഹന സ്റ്റാന്‍ഡിലേക്കും പടര്‍ന്നത് അപകട ഭീതി ഉയര്‍ത്തുന്നു. ബദിയടുക്ക ഓട്ടോ സ്റ്റാന്‍ഡിന് അടുത്തുള്ള കുറ്റന്‍ മരമാണ് ഭീതിയിലാക്കുന്നത്. മരത്തിന്‍െറ അടിഭാഗം അപകട നിലയിലാണ്. കാറ്റ് വീശുമ്പോള്‍ പടര്‍ന്ന മരക്കൊമ്പുകളുടെ ഒരു ഭാഗം ഒടിയുന്നത് വന്‍ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കും. ഓട്ടോകളും മറ്റും ഇവിടെയാണ് പാര്‍ക്ക് ചെയ്യുന്നത്. സ്കൂള്‍ കുട്ടികളടക്കമുള്ള യാത്രക്കാര്‍ നില്‍ക്കുന്നത് ഈ മരച്ചുവട്ടിലാണ്. പലതവണ പൊതുമരാമത്ത് അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. അപകടങ്ങള്‍ മാടിവിളിക്കുന്ന മരക്കൊമ്പുകള്‍ മഴക്കാല മുന്‍കരുതലായി മുറിച്ചുമാറ്റുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ ഇത് കണ്ടില്ളെന്ന് നടിക്കുകയാണ് ചെയ്തതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.