ഖാദി സമരം: പിന്തുണയുമായി കൂടുതല്‍പേര്‍

കാസര്‍കോട്: പ്രമുഖ പണ്ഡിതനും മംഗളൂരു-ചെമ്പിരിക്ക ഖാദിയുമായ സി.എം. അബ്ദുല്ല മൗലവിയുടെ മരണകാരണം പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് കുടുംബവും ആക്ഷന്‍ കമ്മിറ്റിയും ചേര്‍ന്ന് ഒപ്പുമരച്ചുവട്ടില്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി സി.ടി. അഹമ്മദലി, ഉദുമ ജമാഅത്ത് കമ്മിറ്റി, മണ്ണംകുഴി നേര്‍വഴി ഇസ്ലാമിക് സെന്‍റര്‍, മുസ്ലിം യൂത്ത്ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി തുടങ്ങി നിരവധി സംഘടനകളും സാംസ്കാരിക നേതാക്കളും പന്തലില്‍ എത്തിച്ചേര്‍ന്നു. 58ാം ദിവസം അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന പ്രാഥമിക ഉദ്യോഗസ്ഥരെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉന്നത ടീമിനെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് സി.ടി. അഹമ്മദലി പറഞ്ഞു. ഡോ.ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഫൈസി ജെഡിയാര്‍, സാലൂദ് നിസാമി, താജുദ്ദീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി, അയ്യൂബ് ഹാജി, സിദ്ദീഖ്, സലീം ദേളി, ഹുസൈന്‍ റഹ്മാനി ഖാസിയാറകം, മെഹ്റുബ്, നിസാര്‍ ഫൈസി, ഐ.കെ. അഷറഫ്, റസാഖ് മുസ്ലിയാര്‍, അബ്ദുല്‍ഖാദര്‍ സഅദി ഖാസിയാറകം, ഇബ്രാഹിം വലിയവളപ്പ്, ഇബ്രാഹിം കുന്നില്‍, മൂസ മൂലയില്‍, ഇര്‍ഷാദ് കുണ്ടടുക്കം, സി.ടി. റിയാസ്, എന്‍.എ. ത്വാഹിര്‍ നായന്മാര്‍മൂല, പി.ടി.എ. റഹ്മാന്‍, റസാഖ് പൈക്ക, സി.ബി. ലത്വീഫ്, ഷൗക്കത്ത് പടുവടുക്കം, സ്വാലിഹ് മുസ്ലിയാര്‍, അഷ്റഫ് മുക്കുന്നോത്ത്, ഹമീദ് കേളോട്ട്, ഇര്‍ഷാദ് ഹുദവി, സുഹൈര്‍ അസ്ഹരി, ഹാരിസ്, ബുര്‍ഹാനുദ്ദീന്‍ ദാരിമി, മുഹമ്മദ്കുഞ്ഞി കുന്നരിയ്യത്ത്, റൗഫ് ഉദുമ, സി.എ. മുനീര്‍, മുഹമ്മദ് സാലിം എന്നിവര്‍ സംസാരിച്ചു. അബ്ദുറഹ്മാന്‍ തിരുത്തി സ്വാഗതവും സിദ്ദീഖ് നദ്വി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.