എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബത്തെ കുടിയിറക്കാന്‍ നീക്കം

ചെറുവത്തൂര്‍: പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ അധികൃതരുടെ കുടിയിറക്ക് ഭീഷണിക്കുമുന്നില്‍ ചീമേനിയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബം. ചീമേനി ചാനടുക്കത്തെ 80കാരന്‍ അബ്ദുല്‍കരീമും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ കൊച്ചുമകള്‍ ജുബിരിയയുമടങ്ങുന്ന കുടുംബമാണ് ദുരിതത്തിലായത്. 40 വര്‍ഷമായി ഇവിടെ താമസിക്കുന്ന കുടുംബം ജീവിക്കാനുള്ള അവകാശത്തിനായി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. 1984ലാണ് ഇവര്‍ ഇവിടെ ഭൂമി വാങ്ങിയത്തെിയത്. രണ്ട് ഏക്കര്‍ 50 സെന്‍റ് സ്ഥലമാണുള്ളത്. പറമ്പിന്‍െറ തെക്കും വടക്കും അതിര്‍ത്തിയില്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ വകയുള്ള കശുമാവിന്‍തോട്ടമാണ്. പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ അധികൃതരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പട്ടയം ലഭിക്കുകയോ കരം അടക്കാനോ പറ്റുന്നില്ളെന്നതാണ് അബ്ദുല്‍കരീമിന്‍െറ പരാതി. കഴിഞ്ഞദിവസം പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ നിര്‍ദേശപ്രകാരം ഒരു സംഘമത്തെി ഇദ്ദേഹത്തിന്‍െറ പറമ്പിലെ കശുമാവ്, റബര്‍, കപ്പ, ചേമ്പ് എന്നീ കൃഷികള്‍ വെട്ടിനശിപ്പിച്ചു. വൃദ്ധനായ തന്നെയും കുടുംബത്തെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കണമെന്നാണ് ഇദ്ദേഹത്തിന്‍െറ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.