മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്: ഐ.എച്ച്.ആര്‍.ഡി കരാര്‍ അധ്യാപകരുടെ വേതനം; കമീഷന്‍ റിപ്പോര്‍ട്ട് തേടി

കാസര്‍കോട്: ഐ.എച്ച്.ആര്‍.ഡി കോളജുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ വേതന വര്‍ധനവിനായി സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. കാസര്‍കോട് ഗവ. ഗെസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങില്‍ ഇതുസംബന്ധിച്ച പരാതി പരിഹരിക്കവേയാണ് സര്‍ക്കാറിനോട് തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയില്‍നിന്നും കമീഷന്‍ റിപ്പോര്‍ട്ട് തേടി. കര്‍ണാടകയില്‍ ഹൃദയ ചികിത്സ നടത്തിയതിനാല്‍ കാരുണ്യ പദ്ധതി പ്രകാരം സര്‍ക്കാര്‍ സഹായം ലഭിച്ചില്ല എന്ന പരാതിയില്‍ കാരുണ്യ ബനവലെന്‍റ് ഫണ്ട് അഡ്മിനിസ്ട്രേറ്റര്‍ക്ക് കമീഷന്‍ നോട്ടീസ് അയച്ചു. കെ.എസ്.ആര്‍.ടി.സി എം. പാനല്‍ കണ്ടക്ടറെ ജോലിയില്‍നിന്നും മാറ്റിനിര്‍ത്തിയെന്ന പരാതിയില്‍ കെ.എസ്.ആര്‍.ടി.സി കോഴിക്കോട് സോണല്‍ ഓഫിസര്‍ക്ക് കമീഷന്‍ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനാല്‍ സമന്‍സ് അയക്കാന്‍ കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ക്ക് കമീഷന്‍ നിര്‍ദേശം നല്‍കി. കെ.എസ്.ആര്‍.ടി.സി എം.ഡിയോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. സിറ്റിങ്ങില്‍ 34 പരാതികള്‍ പരിഗണിച്ചു. ഇതില്‍ ഏഴ് കേസുകള്‍ തീര്‍പ്പാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.