കയ്യൂരിലെ ക്വാറിയില്‍ റെയ്ഡ്

കാസര്‍കോട്: രണ്ട് വര്‍ഷത്തോളമായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. കയ്യൂര്‍ ഞണ്ടാടിയില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന വന്‍കിട ക്വാറിയിലാണ് ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസിലെ ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. കല്ല് കടത്താനുപയോഗിച്ച രണ്ട് ടിപ്പര്‍ ലോറികളും ഒരു കംപ്രസര്‍ യന്ത്രവും പിടിച്ചെടുത്തു. പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതിന് കയ്യൂര്‍ വില്ളേജ് ഓഫിസര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. റെയ്ഡ് വിവരം ചോരാനുള്ള സാധ്യത ഒഴിവാക്കാന്‍ വില്ളേജ് ഓഫിസില്‍ അറിയിക്കാതെയായിരുന്നു പരിശോധന. 2014ന് ശേഷം ലൈസന്‍സ് പുതുക്കിയിട്ടില്ളെന്നാണ് പരിശോധനയില്‍ വ്യക്തമായത്. കരിങ്കല്‍ ഖനനത്തിനോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിനോ അനുമതി ഇല്ലാത്ത ക്വാറിയില്‍ അതീവ ശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് പാറ പൊട്ടിച്ചിരുന്നത്. ദിനം പ്രതി നൂറുകണക്കിന് ലോഡ് കല്ല് ഇവിടെ നിന്ന് കടത്തിയിരുന്നു. 30 ഓളം ബംഗാളി യുവതികളെയാണ് കല്ല് കയറ്റിറക്കിന് ഉപയോഗിക്കുന്നത്. ഇതില്‍ പ്രായ പൂര്‍ത്തിയാകാത്തവരുമുണ്ടെന്ന് റവന്യൂ അധികൃതര്‍ പറയുന്നു. വില്ളേജ് ഓഫിസിലെ ഉദ്യോഗസ്ഥരുടെയും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെയും മൗനാനുവാദത്തോടെയാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.