പള്ളിക്കര കാറപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: പള്ളിക്കരയില്‍ കാറപകടത്തില്‍ മരിച്ചവരുടെ വീടുകളും ചികിത്സയില്‍ കഴിയുന്നവരെയും ബന്ധുക്കളെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചുവയസ്സുകാരന്‍ അജ്മലിനെയാണ് ആദ്യം സന്ദര്‍ശിച്ചത്. അജ്മലിന്‍െറ പിതാവ് അസ്ഹറുദ്ദീനെയും അപകടത്തില്‍ മരിച്ച ഖൈറുന്നിസയുടെ മാതാവ് ആയിഷയെയും സന്ദര്‍ശിച്ച് വിവരം ആരാഞ്ഞു. തുടര്‍ന്ന് അപകടത്തില്‍ മരിച്ചവരെ ഖബറടക്കിയ ചേറ്റുകുണ്ട് ബാദ്ഷാ ജുമാമസ്ജിദില്‍ എത്തി. ഖബറുകള്‍ക്ക് മുന്നില്‍ മൗനമാചരിച്ച ശേഷം അപകടത്തിനിരയായവര്‍ താമസിച്ച മുക്കൂടുള്ള വീടും സന്ദര്‍ശിച്ചു. മരിച്ച സക്കീനയുടെ മാതാവ് ആമിനയെയും റംഷീനയുടെ മകന്‍ ഇനാമിനെയും ഭര്‍ത്താവ് ഇര്‍ഫാനെയും ചികിത്സയില്‍ കഴിയുന്ന അര്‍ഷാദിനെയും കണ്ടു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, ജില്ലാ സെക്രട്ടറി കെ.ഇ.എ. ബക്കര്‍, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്‍റ് ബഷീര്‍ വെള്ളിക്കോത്ത്, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ഗോവിന്ദന്‍ നായര്‍, പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്‍റ് തൊട്ടി സാലിഹ് ഹാജി, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ഗംഗാധരന്‍ നായര്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് ഹക്കീം കുന്നില്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി സാജിദ് മൗവ്വല്‍, സുകുമാരന്‍ പൂച്ചക്കാട് എന്നിവര്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT